സംഘപരിവാർ കലാപം കേരളം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ
സംഘവാരിവർ കലാപം തുടരുന്നത് അന്തർ ദേശിയ തലത്തിൽ വലിയ ചർച്ചയായിമാറിയിരിക്കുകയാണ് പല അന്തർ ദേശിയ മാധ്യമങ്ങളും ശബരിമല വിഷയവുമായി ബന്ധപ്പെട്ട കലാപത്തെ മത ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്
ഡൽഹി :ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങലും അക്രമങ്ങളും നടക്കുന്നതിനാൽ കേരളം സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ ഒഴുവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ.മുന്നറിയിപ്പ് നൽകി സന്ദര്ശനത്തിനെത്തിയിട്ടുള്ളവർ ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘവാരിവർ കലാപം തുടരുന്നത് അന്തർ ദേശിയ തലത്തിൽ വലിയ ചർച്ചയായിമാറിയിരിക്കുകയാണ് പല അന്തർ ദേശിയ മാധ്യമങ്ങളും ശബരിമല വിഷയവുമായി ബന്ധപ്പെട്ട കലാപത്തെ മത ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്
ഇതിനിടെ പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ബിജെപി സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകനായ പുരുഷോത്തമൻറെ ന്റെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. . കോഴിക്കോട് പേരാന്പ്ര കണ്ണിപ്പൊഴിയിൽ സിപിഎം പ്രവർത്തകന്റെ രാധാകൃഷ്ണൻെ വീട് ആക്രമിച്ചു. വാടാനപ്പള്ളിയിൽ ഹർത്താൽ ദിനത്തിൽ ബി.ജെ.പി.പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ് കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമെന്നുറപ്പാണ് കേരളത്തിലെ സ്ഥിതിഗതികൾ സംബന്ധിച്ച മാധ്യമ വാർത്തകൾ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പിനെ ആശങ്കയോടെയാണ് കേരളത്തിലെ ടൂറിസം മേഖല കാണുന്നത്. കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖലക്ക് അടുത്ത തിരിച്ചടിയായിരുന്നു പ്രളയം. ഇങ്ങനെ തകർച്ചയിൽ നിന്ന് ടൂറിസം മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഹർത്താലും അക്രമ പരമ്പരകളും