ജില്ലാ ജഡ്ജ്‌ജിയുടെ വീട്ടിൽ കവർച്ച . വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ തോക്കുചൂണ്ടി മുറിച്ചുകടത്തി

വസതിയിലുണ്ടായിരുന്ന പോലീസ് ഗാര്‍ഡിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് മോഷണസംഘം ചന്ദനമരങ്ങള്‍ മുറിച്ചുകടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

0

ഭോപ്പാല്‍: മധ്യപ്രദേശിലെ റെവയില്‍ ജില്ലാ കോടതി ജഡ്ജിയുടെ വസതിയില്‍ നിന്നും ചന്ദനം മരങ്ങൾ മുറിച്ചുകടത്തി വസതിയിലുണ്ടായിരുന്ന പോലീസ് ഗാര്‍ഡിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് മോഷണസംഘം ചന്ദനമരങ്ങള്‍ മുറിച്ചുകടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ജില്ല സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ സിങ്ങിന്റെ ബംഗ്ലാവിലെ ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്. ബംഗ്ലാളിവിലെ പോലീസ് ഗാര്‍ഡുകളെ ബന്ദിയാക്കി 10 മിനിറ്റിനുള്ളില്‍ ചന്ദനമരങ്ങള്‍ മുറിച്ച് മോഷണസംഘം കടന്നുകളയുകയായിരുന്നു. ഏകദേശം 3 മുതല്‍ 5 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനങ്ങളാണ് മോഷണം പോയത്.സംഭവത്തില്‍ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കണ്ണൗജില്‍ സുഗന്ധദ്രവ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.

You might also like

-