“സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യർ” എം വി ഗോവിന്ദന്‍,

നെഹ്‌റു കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ആളാണ് സന്ദീപ് വാര്യര്‍. സന്ദീപിന്റെ വരവ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം സന്ദീപ് വാര്യരെ സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.

പാലക്കാട്| കോണ്‍ഗ്രസിനകത്ത് സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസിനകത്ത് ഓരോ തുരുത്തുകളായി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരികയാണ്. സന്ദീപ് വാര്യര്‍ വരുന്നതോടെ ആ സംഘര്‍ഷം മറ്റൊരു തലത്തിലേയ്ക്ക് മാറും. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം പാടുപെടുമെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു.

വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന കോക്കസാണ് സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നിട്ടും ഒന്നും അറിഞ്ഞില്ല എന്ന ഭാവമായിരുന്നു വി ഡി സതീശന്. നെഹ്‌റു കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ആളാണ് സന്ദീപ് വാര്യര്‍. സന്ദീപിന്റെ വരവ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം സന്ദീപ് വാര്യരെ സിപിഐഎം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ആളുകളുടെ നിലപാട് നോക്കിയാണ് സിപിഐഎം സ്വീകരിക്കുകയെന്നും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടായാല്‍ അവിടേക്ക് ചെല്ലുന്ന ശീലം സിപിഐഎമ്മിന് ഇല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും.സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം.അദ്ദേഹം എടുത്ത തീരുമാനം ശരിയാണെന്നും ഇനി കോൺഗ്രസിന് നല്ലകാലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ബിജെപിയിൽ വിട്ടുവരുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് വരിക.ബിജെപി യുടെ വളർച്ച നിന്നു. സന്ദീപിന്റെ വരവ് പാലക്കാട് വലിയ വിജയം ഉണ്ടാക്കും. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഐഎമ്മിന് സന്ദീപ് കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ല.അദ്ദേഹം നാളെ പാണക്കാട് വന്ന് സാദിഖലി ശിഹാബ് തങ്ങളെ കാണുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

You might also like

-