“സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ ഇഡി സമ്മർദ്ദം” സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് കോടിയേരി ബാലകൃഷ്ണൻ.
സന്ദീപ് പറഞ്ഞ മൊഴി വീണ്ടും അവർത്തിക്കുമ്പോൾ വിഷയത്തിന്‍റെ ഗൗരവം കൂടുന്നുവെന്നും കോടിയേരി വ്യക്തമാക്കി.ഇക്കാര്യം ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയെന്ന സിപിഐഎം വാദം കൂടുതൽ ശരിവെക്കുന്നതാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍.
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.
ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. സന്ദീപ് പറഞ്ഞ മൊഴി വീണ്ടും അവർത്തിക്കുമ്പോൾ വിഷയത്തിന്‍റെ ഗൗരവം കൂടുന്നുവെന്നും കോടിയേരി വ്യക്തമാക്കി.ഇക്കാര്യം ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയെന്ന സിപിഐഎം വാദം കൂടുതൽ ശരിവെക്കുന്നതാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സന്ദീപ് നായര്‍ക്ക് ഇനി ജയിലില്‍ പോകേണ്ടി വരില്ലെന്ന് അഭിഭാഷക പിവി വിജയം പറഞ്ഞു. എല്ലാ കേസിലും ജാമ്യം ലഭിച്ചു എന്നും കോഫേപോസ ഇന്ന് അവസാനിച്ചു എന്നും വിജയം പറഞ്ഞു. ഇതോടെ സന്ദീപിന് ജയില്‍ മോചിതനാവാനുള്ള തടസങ്ങളൊക്കെ അവസാനിച്ചു. ജാമ്യവ്യവസ്ഥകള്‍ പാലിക്കും. ഇഡി കേസിലും കോടതിയില്‍ ഹാജരാവും എന്നും സന്ദീപിന്റെ അഭിഭാഷക അറിയിനേരത്തേ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എന്‍ഐഎ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയില്‍ മോചനം അറസ്റ്റിലായി ഒരു വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്.ച്ചു.