സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ സ്വന്തം കൈപ്പടയി ൽ ജഡ്ജിക്ക്ലെഴുതിയ കത്ത് പുറത്ത്

അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. അവര്‍ പറയുന്ന ചില കമ്പനികള്‍ എനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇങ്ങനെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.

0

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസും അതിനെതുടര്‍ന്ന് സംസ്ഥാനത്ത് നടന്ന അന്വേഷണ കോലാഹലങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.സ്വര്‍ണക്കടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ ജഡ്ജിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. അവര്‍ പറയുന്ന ചില കമ്പനികള്‍ എനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇങ്ങനെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെതിരെയും മൊ‍ഴി നല്‍കാത്ത പക്ഷം ജീവിതകാലം മു‍ഴുവന്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നുണ്ട്.സന്ദീപ് നായരുടെ അഭിഭാഷകന്‍ വഴിയാണ് കത്ത് സെഷന്‍സ് ജഡ്ജിക്ക് കൈമാറിയത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെ തന്നെയാണ് രണ്ട് പ്രതികളും മൊഴി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങള്‍ വെളിവാകുന്ന കൂടുതല്‍ തെളിവുകളും വസ്തുതകളും പുറത്തുവരുന്നത്

You might also like

-