സ്വർണക്കടത്ത് സന്ദീപ് നായർ ജയിൽ മോചിതനായി.
പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ അനുഭവിച്ചത്.സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടർന്ന് ഡോളർക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നൽകി.
തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ അനുഭവിച്ചത്.സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടർന്ന് ഡോളർക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നൽകി. എൻഐഎ കേസിൽ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു.
എന്നാൽ കെഫേപോസ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിന് സന്ദീപിനെ കോടതി ശിക്ഷിച്ചിരുന്നു. ഇത് അവസാനിച്ച സാഹചര്യത്തിലാണ് സന്ദീപ് ജയിൽ മോചിതനാകുന്നത്. സന്ദീപ് നായർ ജയിൽ മോചിതമായി വീട്ടിലേക്ക് പോയി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.