വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ.മുഴുവൻ വഖഫ്‌സ്വത്തും ഏറ്റെടുക്കണമെന്നാണ്‌ യുപി മുഖ്യമന്ത്രി

യുപിയില്‍ വഖഫിന്റെ തര്‍ക്ക സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥിന്റെ നിര്‍ദേശം. വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായാണ് യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.അനധികൃതമായ രീതിയിൽ വഖഫ്‌ സ്വത്തുക്കളായി പ്രഖ്യാപിച്ച മുഴുവൻ സ്വത്തും ഏറ്റെടുക്കണമെന്നാണ്‌ യുപി മുഖ്യമന്ത്രിയുടെ ഉത്തരവ്‌

ഡൽഹി | വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹര്‍ജി നൽകും. നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഹാരിസ് ബിരാൻ മുഖേനയാണ് ഹർജി നൽകുന്നത്.

അതേസമയം യുപിയില്‍ വഖഫിന്റെ തര്‍ക്ക സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥിന്റെ നിര്‍ദേശം. വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായാണ് യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.അനധികൃതമായ രീതിയിൽ വഖഫ്‌ സ്വത്തുക്കളായി പ്രഖ്യാപിച്ച മുഴുവൻ സ്വത്തും ഏറ്റെടുക്കണമെന്നാണ്‌ യുപി മുഖ്യമന്ത്രിയുടെ ഉത്തരവ്‌. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ വിവിധ ജില്ലകളിൽ ‘അനധികൃത വഖഫ്‌ സ്വത്തുക്കൾ’ കണ്ടെത്താൻ പരിശോധന നടത്തും.മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരും നടപടി ആരംഭിച്ചു. വഖഫിന്റെ മറവില്‍ ഭൂമി തട്ടിയെടുത്താല്‍ കര്‍ശന നടപടിയെന്ന് ദേവേന്ദ്ര ഫഡ്നാവസ് അറിയിച്ചു. വഖഫ് ബില്ലില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ്കുമാര്‍ സിന്‍ഹ പറഞ്ഞു.രാജ്യത്ത്‌ ഏറ്റവും കൂടുതൽ വഖഫ്‌ ആസ്‌തികൾ നിലവിലുള്ള സംസ്ഥാനമാണ്‌ യുപി. സുന്നി, ഷിയാ വിഭാഗക്കാരുടെ ബോർഡുകൾക്ക്‌ കീഴിൽ 2.4 ലക്ഷം വഖഫ്‌ ആസ്‌തികളുണ്ട്‌.

വഖഫ്‌ ബില്ലിലെ ഭൂരിഭാഗം വ്യവസ്ഥകളും ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയപാർടികളും മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് യുപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയവര്‍ക്കെതിരെ യുപി പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ 24 പേരെ കോടതിയില്‍ ഹാജരാക്കി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത മുസഫര്‍നഗറിലെ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് ഏപ്രില്‍ 16ന് കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.വഖഫ് ബില്ലില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ്കുമാര്‍ സിന്‍ഹ ഭീഷണി മുഴക്കി. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കും. ഇത് പാകിസ്ഥാനല്ല. ഇന്ത്യയാണെന്നും നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും വിജയ്കുമാര്‍ സിന്‍ഹ മുന്നറിയിപ്പ് നല്‍കി.

You might also like

-