സമരാഗ്‌നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ’ആന്റോ ആന്റണിക്ക് നാക്ക് പിഴച്ചതോ?
സദസില്‍ നിന്നും പ്രവര്‍ത്തകർ കൂവി വിളിച്ചതോടെയാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. ഉടന്‍ തന്നെ വേദിയിലേക്ക് തിരിഞ്ഞുനോക്കിയ ശേഷം 'കെ സുധാകരന്‍ അവര്‍കളേ...', എന്ന് തിരുത്തിപ്പറയുകയും ചെയ്തു.
പത്തനംതിട്ട |സമരാഗ്‌നി വേദിയിൽ നാക്കുപിഴച്ച് ആന്റോ ആന്റണി എംപി. ജാഥയ്ക്കിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പകരം കെ.സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണ് സംഭവം. പേര് മാറിപോയിട്ടും പ്രസംഗം തുടരിനിരുന്ന എംപിയെ അണികളാണ് തിരുത്തിയത്.കെപിസിസി പ്രസിഡന്റ് എന്ന് പറഞ്ഞെങ്കിലും കെ.സുധാകരനു പകരം കെ.സുരേന്ദ്രൻ എന്നാണ് പറഞ്ഞത്. അമളി മനസ്സിലാക്കിയ ഉടനെ ആന്റോ ആന്റണി തിരുത്തുകയും ചെയ്തു. ‘സമരാഗ്‌നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ’ എന്നായിരുന്നു ആന്റോ ആന്റണി സ്വാഗതം ചെയ്ത് പ്രസംഗം ആരംഭിച്ചത്.കെ സുധാകരന്‍ വേദിയിലിരിക്കെയായിരുന്നു ആന്റോ ആന്റണിയുടെ തെറ്റായി അഭിസംബോധന ചെയ്തത്. സദസില്‍ നിന്നും പ്രവര്‍ത്തകർ കൂവി വിളിച്ചതോടെയാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. ഉടന്‍ തന്നെ വേദിയിലേക്ക് തിരിഞ്ഞുനോക്കിയ ശേഷം ‘കെ സുധാകരന്‍ അവര്‍കളേ…’, എന്ന് തിരുത്തിപ്പറയുകയും ചെയ്തു.