ശമ്പളം മാറ്റിവെക്കല്‍; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി
ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ഹൈക്കോടതി പറഞ്ഞു.
ആറ് മാസത്തിന് ശേഷം മാറ്റിവയ്ക്കുന്ന പണം തിരിച്ചുനല്‍കുമെന്നത് ഓര്‍ഡിനന്‍സില്‍ വ്യക്തമാണ്. സംസ്ഥാനം കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. അത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു വിഹിതം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ നിയമപരമായ യാതൊരു തെറ്റുമില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാര്‍ പണം എന്തിന് വേണ്ടിയാണ് വാങ്ങുന്നതെന്നും എന്ന് തിരിച്ചുനല്‍കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിനാല്‍ തുടര്‍ വാദങ്ങളുണ്ടാകും.