സാലറി ചാലഞ്ച് പണം നൽകുന്നതിൽ വീഴ്ചപറ്റിയില്ല ,തുക പിരിഞ്ഞുകിട്ടുന്ന മുറക്ക് ഉടൻ കൈമാറും എം എം മണി
ആദ്യം ലഭിച്ച 50 കോടി രൂപ കൈമാറി ജൂലൈ അവസാനം വരെ 132 കോടിയോളം ലഭിച്ചിട്ടുണ്ട് ഇനിയും കുറെ അധികം ജീവനക്കാർ തുക നൽകാമെന്നും അറിയിച്ചിട്ടുണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ സൗകര്യം കുടി നോക്കി ഉടൻ കൈമാറും
തിരുവനതപുരം :കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടന്‍ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിപറഞ്ഞു .”നൂറുകോടിയാണ് കെ എസ് ഇ ബി ജീവനക്കാരിൽ നിന്നും ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്നത് . ജീവനക്കാർ ഘട്ടം ഘട്ടമായാണ് തുക നൽകുന്നത് ഇപ്പോഴും തുക ലഭിച്ചുകൊണ്ടിരിക്കയാണ് ആദ്യം ലഭിച്ച 50 കോടി രൂപ കൈമാറി ജൂലൈ അവസാനം വരെ 132 കോടിയോളം ലഭിച്ചിട്ടുണ്ട് ഇനിയും കുറെ അധികം ജീവനക്കാർ തുക നൽകാമെന്നും അറിയിച്ചിട്ടുണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ സൗകര്യം കുടി നോക്കി ഉടൻ കൈമാറും ഒരു രൂപപോലും വകമാറ്റി ചിലവഴിച്ചിട്ടയില ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നത് വാസ്തവമാന്നും” മന്ത്രി ഇന്ത്യവിഷൻ മീഡിയയോട് പറഞ്ഞു . പണം ഉടന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചല്ലോയെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചാലഞ്ച് തുക സര്‍ക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടിയാണ് വിവാദമായത്. ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. അതേസമയം ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാനും വിശദീകരിച്ചു