സലാല: വാഹനാപകടത്തിൽ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു

അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീ പിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

0

മസ്‌ക്കറ്റ്: വാഹനാപകടത്തിൽ സലാലായിൽ നാല് ഇന്ത്യക്കാരടക്കം ആറുപേർ മരിച്ചു. സലാലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായി ഹൈമയിലാണ് അപകടമുണ്ടായത്.

എതിര്‍ദിശയില്‍ വന്ന രണ്ടു ഫോര്‍വീലര്‍ വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. മരിച്ച രണ്ടു പേര്‍ യുഎഇ സ്വദേശികളാണ്.

അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീ പിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതിനാൽ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൃതദേഹങ്ങള്‍ വുസ്ത, ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.

You might also like

-