ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുവതലമുറ പ്രതിജ്ഞാബന്ധരാകണം-സജി ജോര്‍ജ്

യുവതലമുറയുടെ പ്രവര്‍ത്തനപരിധി ദേവാലയങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നാം അധിവസിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിലേക്കുകൂടി വ്യാപിപ്പിക്കുമ്പോള്‍ മാത്രമേ സംശുദ്ധമായ ഒരു ഭരണകൂടത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ സഫലമാക്കപ്പെടുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു.

0

ഗാര്‍ലന്റ്(ഡാളസ്): ദേവാലയങ്ങളില്‍ ആരാധനയ്ക്കായി കൂടി വരുന്ന വിശ്വാസ സമൂഹം പ്രത്യേകിച്ചു യുവതലമുറ ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് സണ്ണിവെയ്ല്‍ സിറ്റി മേയറും, മലയാളിയുമായ സജി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഗാര്‍ലന്റ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനദിനമായ നവംബര്‍ – ന് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു സജി ജോര്‍ജ്.

 

യുവതലമുറയുടെ പ്രവര്‍ത്തനപരിധി ദേവാലയങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നാം അധിവസിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിലേക്കുകൂടി വ്യാപിപ്പിക്കുമ്പോള്‍ മാത്രമേ സംശുദ്ധമായ ഒരു ഭരണകൂടത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ സഫലമാക്കപ്പെടുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു. ഇതിന്റെ പ്രത്യേകഷ ഉദ്ദാഹരണമാണ് തനിക്ക് ലഭിച്ച മേയര്‍ പദവിയെന്നും സ്വാനുഭവത്തിലൂടെ മേയര്‍ വിശദീകരിച്ചു. ഒരു വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയ തനിക്ക് ആത്മീയ രംഗത്തും, സാമൂഹ്യ-രാഷ്ട്രീയരംഗത്തും ഒരു പോലെ ശോഭിക്കുവാന്‍ കഴിഞ്ഞതായും മേയര്‍ വെളിപ്പെടുത്തി.

ഓരോ വര്‍ഷവും ഇടവകകളില്‍ ഭരണസമിതിയെ തിരഞ്ഞെടുക്കുമ്പോള്‍ തുടര്‍ച്ചയായി അധികാരത്തില്‍ കയറി പറ്റുവാന്‍ ശ്രമിക്കാതെ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുവാന്‍ ശ്രമിക്കണമെന്നും മേയര്‍ ഉദ്‌ബോധിപ്പിച്ചു. ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന സെന്റ് തോമസ് ഇടവക ഭരണസമതിക്കും, വൈദീകര്‍ക്കും, വിശ്വാസ സമൂഹത്തിനും മേയര്‍ ആശംസകള്‍ നേര്‍ന്നു.

ജൂബിലി ആഘോഷങ്ങള്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് ഉല്‍ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരി ട്രസ്റ്റി ഷാനു രാജന്‍, ജനറല്‍ കണ്‍വീനര്‍ മാത്യു കോശി, എബ്രഹാം തോമസ്, കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജി മാത്യു, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, എബ്രഹാം ഈപ്പന്‍(ഹൂസ്റ്റണ്‍), റോയ് കൊടുവത്ത്, പി.പി. ചെറിയാന്‍, പൊന്നച്ചന്‍ കോശി, ഫാ.മാറ്റ് അലക്‌സാണ്ടര്‍, ഫാ.സജീവ് മേരി ഓഫര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

You might also like

-