സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കു, മുഖ്യമന്ത്രിയുടെ ശുപാർശ താൻ അംഗീകരിച്ചു.
. തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാർശ താൻ അംഗീകരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവർണർ അറിയിച്ചു.
തിരുവനന്തപുരം| സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാർശ താൻ അംഗീകരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവർണർ അറിയിച്ചു.
തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗവർണർ മനസില്ലാ മനസോടെയാണ് താൻ സജി ചെറിയാനെ മന്ത്രിയാക്കാൻ സമ്മതിച്ചതെന്ന് കൂടി പറഞ്ഞുവെക്കുന്നു. ഭരണ ഘടനാ പരമായ ബാധ്യത നിറവേറ്റുകയല്ലാതെ തനിക്ക് മറ്റ് വഴിയില്ലെന്ന് കൂടിയാണ് അദ്ദേഹം സർക്കാരിനെ തന്റെ ആശങ്ക അറിയിച്ചതിലൂടെ വ്യക്തമാക്കുന്നത്.
താൻ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഇന്ന് സജി ചെറിയാൻ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സർക്കാരിന്റെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനാണ്. തന്റെ പേരിൽ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയിൽ തടസ്സവാദം ഉന്നയിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.