സാഹിത്യ അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു വി ഡി സതീശൻ

ഡോ.എം. ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്‍റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍റെ വിശദീകരണം

0

തിരുവനന്തപുരം | സാഹിത്യ അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു; എല്ലായിടത്തും കൈകടത്തലലാണ് .കേരളത്തിലെ മുതിർന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . സച്ചിദാനന്ദൻ സാറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷെ അക്കാദമി സിപിഐഎം രാഷ്ട്രീയവത്കരിച്ചു. ഒരു പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ നോക്കി.
ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ആരോപണം . ഡോ.എം. ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്‍റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍റെ വിശദീകരണം. എന്നാല്‍, പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ.എം ലീലാവതി പ്രതികരിച്ചത്. ഇതിനിടെ, അനുനയ നീക്കത്തിന്‍റെ സൂചനയുമായി സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണവും വന്നു. വിഷയത്തില്‍ ശ്രീകുമാരൻ തമ്പിയും സച്ചിദാനന്ദനും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സജി ചെറിയാന്‍റെ പ്രതികരണമുണ്ടായത്. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

You might also like

-