സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് , പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തു

നൂറ് കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. റാണയ്‌ക്കെതിരെ തൃശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

0

തൃശൂര്‍ | സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാര്‍ഡ് ചെയ്തിരിക്കുന്നത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് റാണയെ ഹാജരാക്കിയത്. നൂറ് കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. റാണയ്‌ക്കെതിരെ തൃശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീണ്‍ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്

You might also like

-