സാബുവിന്റെ ആത്മഹത്യ ജീവനക്കാരെ സംരക്ഷിച്ചു ഭരണ സമിതി ,പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാബുവിന് തവണ വ്യവസ്ഥയിൽ ബാങ്കിൽ നിന്നും കൃത്യമായി പണം തിരിച്ചു നൽകിയിരുന്നു. സാബു വളരെ സൗമ്യനായ മനുഷ്യനാണ്, സാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലന്നും, ദുരൂഹത പൊലീസ് അന്വേഷിക്കണമെന്നും വർഗീസ് വ്യക്തമാക്കി

കട്ടപ്പന | കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വർ​ഗീസ് പറഞ്ഞു സാബുവിനോട് മോശം പെരുമാറ്റമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും എംജെ വർ​ഗീസ് ഉറപ്പു നൽകി. ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ല.തിങ്കളാഴ്ച ബോർഡ് മീറ്റിംഗ് കൂടിയ ശേഷമാണ് തുടർനടപടി ഉണ്ടാവുകയെന്നും എംജെ വർഗീസ് പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാബുവിന് തവണ വ്യവസ്ഥയിൽ ബാങ്കിൽ നിന്നും കൃത്യമായി പണം തിരിച്ചു നൽകിയിരുന്നു. സാബു വളരെ സൗമ്യനായ മനുഷ്യനാണ്, സാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലന്നും, ദുരൂഹത പൊലീസ് അന്വേഷിക്കണമെന്നും വർഗീസ് വ്യക്തമാക്കി.

അതേ സമയം, കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസിന്‍റെ നീക്കം. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് തീരുമാനം. അതേസമയം പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി.ആർ.സജിയുടെയും മൊഴിയും രേഖപ്പെടുത്തും. സാബുവിന്റെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

You might also like

-