കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ്
സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്സ് ഇവിടെ തുടർന്നു.10000തിൽ ഏറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായ റെയ്ഡുകൾ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്‍റെ ഓഹരി മൂല്യം വർധിച്ചു
കൊച്ചി| കിറ്റക്സ് വ്യവസായ സംരഭങ്ങൾ ആന്ധ്രയിലേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവ് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ മറുപടിയുമായി കിറ്റക്സ് എംഡി സാബു ജേക്കബ്. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ചു. സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്സ് ഇവിടെ തുടർന്നു.10000തിൽ ഏറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായ റെയ്ഡുകൾ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്. കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്‍റെ ഓഹരി മൂല്യം വർധിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി ജേക്കബിന്‍റെ ചില ലക്ഷ്യങ്ങൾ കൂടി മുൻ നിർത്തിയാണ്.ഒരു പാട് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അത്.
“കേരളം ആരുടെയും പിതൃസ്വത്തല്ല. കഴിഞ്ഞ 60 വർഷം മുൻപ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞു.ഇവർക്കും 10 പേർക്ക് തൊഴിൽ കൊടുക്കാമായിരുന്നല്ലോ. അവർ ആളെ പറ്റിച്ച് ജീവിക്കുകയാണെന്നും സാബു വിമർശിച്ചു.സർക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങൾക്ക് നൽകിയിരുന്നില്ല. കേരളത്തിൽ വരുന്ന വ്യവസായങ്ങളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കുന്നവരെയാന് ഞങ്ങൾ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്സ് സമൂഹത്തിൽ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവർക്ക് വർഷം അഞ്ച് ലക്ഷത്തിന് മുകളിൽ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്._ ” സാബു എം ജേക്കബ് പറഞ്ഞു
ആന്ധ്ര മോശമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പറയുന്നത് പതിവ് പല്ലവിയാണ്. ആന്ധ്രയിൽ നിന്ന് മന്ത്രി വന്നപ്പോൾ വ്യവസായ വകുപ്പ് മന്ത്രി ആന്ധ്രയെ കുറ്റപ്പെടുത്തുന്നു
സ്വന്തം കുറവുകൾ മറച്ച് വെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കേരളം ആരുടെയും പിതൃസ്വത്തല്ല. മുതൽ മുടക്കില്ലാത്ത റിസ്കില്ലാത്ത വ്യവസായമായി പലരും രാഷ്ട്രീയം കണ്ടുപിടിച്ചു. കിറ്റക്സ് 1000 രൂപയല്ല ശമ്പളം കൊടുക്കുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കാണ് കിറ്റക്സ് ജോലി നൽകുന്നത്. കുത്തക മുതലാളിമാരെയാണ് ഇടത് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി രാജീവ് പറയുന്നതെന്നും സാബു എം ജേക്കബ് വിമർശിച്ചു.
കേരളത്തിൽ നിക്ഷേപികുന്നവന് മന:സമാധാനം ഇല്ല. അദാനിയെ എതിർത്തവരാണ് വിഴിഞ്ഞത്ത് പങ്ക്കച്ചവടക്കാരനാക്കിയത്. കിട്ടേണ്ടത് കിട്ടി കഴിഞ്ഞപ്പോൾ ബൂർഷ്വ പങ്കാളിയായി. ഞാൻ മനസ് വെച്ചാൽ എനിക്ക് മനസമാധാനം കിട്ടുമെന്ന് രാജീവ് പറഞ്ഞതിന്റെ അർത്ഥം ഇതാണ്. 10000 കുടുംബങ്ങൾ പട്ടിണിയാകുമെന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് ഇപ്പോഴും കേരളത്തിൽ തുടരുന്നത്.
ആന്ധ്രയിൽ പോയാലും മലയാളികൾക്കാണ് ആദ്യം ജോലി നൽകുക. കേരളം വ്യവസ്ഥായ സൗഹൃദമാണെങ്കിൽ എന്തുകൊണ്ട് ചെറുപ്പക്കാർ കേരളം വിടുന്നു. 10000 രൂപ ശമ്പളം കൊടുക്കുന്നവൻ വ്യവസായിയല്ലെന്ന് പറയുന്നത് ശരിയല്ല.
പേടിച്ചിട്ടാണ് പല നിക്ഷേപകരും വ്യവസായികളും പ്രശ്നങ്ങൾ പുറത്ത് പറയാത്തത്. മന്ത്രി പി. രാജീവിന്റെ മക്കൾ വിദേശത്ത് കോടികൾ മുടക്കി പഠിക്കുന്നു. കിറ്റക്സ് ആന്ധ്രയിൽ പോയാലും 10 മണിക്കൂർ ജോലി ചെയ്യിക്കില്ല. 8 മണിക്കൂർ തന്നെയാവും ജോലി. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ചിന്തിച്ചിട്ടില്ല, ചിന്തിക്കുന്നുമില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.