വഴിപാട് ലഭിക്കുന്ന വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നയെന്നു ശബരിമല എക്സിക്യുട്ടീവ് ഓഫീസർ
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ.
പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ. വഴിപാട് ലഭിക്കുന്ന വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും സുധീഷ് കുമാർ പറഞ്ഞു.
അതേസമയം നടക്കുന്നത് സ്വാഭാവിക പരിശോധന മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി എന്നിവയുടെ കണക്കുകൾ സംബന്ധിച്ച പരിശോധന തുടങ്ങി. തിരുവിതാംകൂർ ദേവസ്വത്തിന്റെ പത്തനംതിട്ട ഓഫീസിലാണ് പരിശോധന. സ്ട്രോങ് റൂം മഹസർ, രജിസ്റ്റർ എന്നിവ ആറൻമുളയിൽ നിന്ന് പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്.