ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ ഏഴംഗബെഞ്ചിന് വിട്ടു

ശാലബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. റജിസ്ട്രാര്‍ അറിയിച്ചു

0

ഡൽഹി :ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ ഏഴംഗബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ വിശാലബെഞ്ചിന് വിട്ടിരുന്നത്. ഹര്‍ജികള്‍ കൈമാറുന്നതോടെ ശബരിമല കേസില്‍ ഏഴംഗബെഞ്ച് നേരിട്ട് വിധി പറയും. വിശാലബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. റജിസ്ട്രാര്‍ അറിയിച്ചു വിശ്വാസ സ്വാതന്ത്ര്യം, ഭരണഘടനാ ധാർമികത തുടങ്ങി ഏഴ് സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് വിശാല ബെഞ്ച്.

ANI
Sabarimala review petitions will now be heard by a larger, 7-judge Constitution Bench of the Supreme Court in January 2020.

Image

ശബരിമല പുന:പരിശോധനാ ഹർജികളിൽ തീർപ്പ് കൽപ്പിക്കാതെ, വിശ്വാസവുമായി ബന്ധപ്പെട്ട ഏഴ് സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വിശാല ബെഞ്ച് രൂപീകരിക്കാനായിരുന്നു നവംബർ പതിമൂന്നിലെ ഭൂരിപക്ഷ വിധി. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ മതആചാരങ്ങളുടെ ധാര്‍മികത, ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനം, ഒരു പ്രത്യേക ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ, മതപരമായ ആചാരങ്ങള്‍ ആ വിഭാഗത്തിന്റെ മേധാവിയാണോ തീരുമാനിക്കേണ്ടത്, ഹിന്ദു വിഭാഗങ്ങള്‍ സംബന്ധിച്ച നിര്‍വചനം, ഒരു മതത്തിലെ പ്രത്യേക വിഭാഗത്തിന് ഭരണഘടനാ സംരക്ഷണത്തിന് അര്‍ഹതയുണ്ടോ, ഒരു പ്രത്യേക മതവിഭാഗത്തിന് പുറത്തുള്ളവര്‍ മറ്റ്‌ മത ആചാരങ്ങൾക്കെതിരെ നല്‍കുന്ന പൊതുതാൽപര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് വാദം കേൾക്കുന്നത്.ശബരിമല യുവതിപ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലുള്ള സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം നിർണായകമാകും.
You might also like

-