ശബരിമലയിലെത്തിയ തൃപ്തി ദേശായി ദര്‍ശനം നടത്താതെ മടങ്ങി. ഉടൻ തിരിച്ചെത്തുമെന്ന് തൃപ്തി ദേശായി.

ഡി.ജി.പിയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടാണ് താന്‍ എത്തിയതെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു

0

കൊച്ചി :പൊലീസ് തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. ഡി.ജി.പിയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടാണ് താന്‍ എത്തിയതെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും. രാത്രി 10.20 ന്റെ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിക്കുന്നത്ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. എന്നാൽ പൊലീസ് അനുനയത്തിന്റെ ഭാഗമായാണ് അവർ മുംബൈയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുക്കാൻ തയാറായത്.

തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതും പിന്നാലെ ബിന്ദു അമ്മിണിക്ക് നേരെയുള്ള കയ്യേറ്റവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം കമ്മീഷണര്‍ ഓഫീസിൽ വെച്ചാണ് ബിന്ദു അമ്മിണിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഓഫീസിന് പുറത്തെത്തിയ ബിന്ദുവിന്റെ മുഖത്ത് മുളക്പൊടി സ്പ്രേ ചെയ്യുകയായിരുന്നു

You might also like

-