ശബരിമല വിധി ഇന്ന് കാസർകോട് പ്രത്യേക കാവൽ

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. വിദ്വേഷ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28 ന് സുപ്രീം

0

തിരുവനന്തപുരം :ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇതോടൊപ്പം 40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും ജില്ലയിൽ പ്രത്യേക പെട്രോളിംഗ് നടത്തും . കൂടാതെ 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. വിദ്വേഷ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ തീർപ്പ് കൽപ്പിച്ചു കൊണ്ടുള്ള വിധി നാളെ 2019 നവംബർ 14 ന് രാവിലെ 10.30 ന് ചീഫ് ജസ്റ്റീസിന്റെ കോടതിയിൽ കൂടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

ശബരിമലയിലെ സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ നാളെ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് മന്ത്രി കടകംപള്ളി നിലപാട് വ്യക്തമാക്കിയത്

You might also like

-