സംസ്ഥാനത്ത് പരക്കെ ആക്രമണം കലാപത്തിന് സാധ്യത ?

ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും ശ്രമം നടന്നു. സെക്രട്ടറിയേറ്റിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നു

0

തിരുവനന്തപുരം :ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെ സംഘപരിവാർ ബി ജെപി പ്രവർത്തകർ അക്രമം അഴിച്ചുടുന്നു . മിക്കയിടങ്ങളിലും റോഡ് ഉപരോധവും കടകൾ അടപ്പിക്കുകയും ചെയ്തു.

നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. തൃശൂർ വടക്കാഞ്ചേരിയിലും അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. പ്രദേശത്തെ കടകളെല്ലാം പ്രവർത്തകർ അടപ്പിക്കുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലും ശബരിമല കർമസമിതിയുടെ പ്രതിഷേധമുണ്ട്. തൃശ്ശൂരിൽ ബസ് സർവീസ് ഭാഗികമായി നിർത്തി.ആലപ്പുഴ മാവേലിക്കരയിലും ബിജെപി പ്രവർത്തകർ കടകൾ അടപ്പിക്കുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു

. ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും ശ്രമം നടന്നു. സെക്രട്ടറിയേറ്റിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നു. ട്വന്റിഫോര്‍ ക്യാമറാമാന്‍ അഭിലാഷിന് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ കൈക്കലാക്കി നിലത്ത് അടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു. കൈരളി കാമറ വുമൻ ഷാജില, മീഡിയാവൻ ക്യാമറാമാൻ രാജേഷ്, മാതൃഭൂമി ബിജു എന്നിവർക്കും മർദ്ദനമേറ്റിട്ടുണ്ട്. വലിയ പോലീസ് സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇതിന് പുറമെ മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ശക്തമാണ്. തൃശ്ശൂരില്‍ മന്ത്രി കടകംപള്ളി പങ്കെടുത്ത പരിപാടിയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കണ്ണൂരിലും തലശ്ശേരി ഹരിപ്പാട് എന്നിവിടങ്ങളില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. റാന്നിയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായി.
വടക്കാഞ്ചേരിയിൽ മാധ്യമങ്ങൾക്കുനേരെ പ്രതിഷേധക്കാരുടെ ആക്രമണം. നിർബന്ധിച്ചു കടകൾ അടപ്പിക്കുന്നതു ദൃശ്യങ്ങൾ എടുത്തിരുന്ന പ്രാദേശിക ചാനല് പ്രവർത്തകർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ക്യാമറ തകര്‍ത്തു.

You might also like

-