ശബരിമലസ്ത്രീപ്രവേശനം : ഗവർണർ ഡിജിപിയുമായി കുടിക്കാഴ്ച്ചനടത്തി

പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ഇവരുടെ പശ്ചാത്തലം അന്വേഷിക്കാമായിരുന്നു

0

തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഗവര്‍ണറുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ പി. സദാശിവം ഡിജിപി ലോക്‌നാഥ് ബഹ്‌റയെ വിളിച്ചുവരുത്തുകയായിരുന്നു

ശബരിമല വിഷയത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് തുടര്‍ നടപടികള്‍ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് സൂചന

You might also like

-