എസ് രാജേന്ദ്രൻ എം എൽ എ ക്കെതിരെ സബ് കലക്ടർഹൈക്കോടതിയെ സമീപിക്കും

മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ് കലക്ടർ തീരുമാനിച്ചത്.

0

മൂന്നാർ: ദേവികുളം സബ് കലക്ടർ രേണു രാജ് നാളെ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നൽകുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടർ പറഞ്ഞു.റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎൽഎയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ എജി ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു.

“സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ ചാഫ് സെക്രട്ടറിയക്ക് റിപ്പോര്‍ട്ട് നല്‍കും. അനധികൃത നിര്‍മ്മാണം നടക്കുന്നതായി കാണിച്ച് ഹൈക്കോടതിയിലും രിപ്പോര്‍ട്ട് നല്‍കും. എം എല്‍ എയോട് താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും സബ്കളക്ടര്‍ പറഞ്ഞു. എം എല്‍ എയോട് മോശമായി സംസാരിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. ഫോണില്‍ വിളിച്ച എം എല്‍ എ തന്നോട് കർക്കശ്യത്തോടെ ത്തോടെയാണ് സംസാരിച്ചത്.

രണ്ടാഴ്ചമുമ്പ് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ കെട്ടിടം നിര്‍മ്മിക്കുന്നതടക്കം കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിക്കും. “സംഭവുമായി ബന്ധപെട്ടു റവന്യൂ മന്ത്രിയെയും ജില്ലാകളക്ടറെയും ചീഫ് സെക്രട്ടറിയെയും വിവരം അറിയിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉദ്യോഗസ്ഥർക്ക് നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന്  റവന്യൂ മന്ത്രിപറഞ്ഞതായും രേണുരാജ് പറഞ്ഞു

മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ് കലക്ടർ തീരുമാനിച്ചത്.

You might also like

-