നടപടിയെടുത്തില്ലങ്കിൽ കോടതിയെ സമീപിക്കും പാർട്ടി തിരുത്തേണ്ടത് എന്നെയല്ല പാർട്ടിയുടെ പേരിൽ കൊള്ള നടത്തിയവരെയാണ് വർഗീസിന് മറുപടിയുമായി എസ് രാജേന്ദ്രൻ
പാർട്ടി തിരുത്തേണ്ടത് എന്നെയല്ല തിരുത്തേണ്ടത് പാർട്ടിയുടെ പേരിൽ കൊള്ള നടത്തിയവരെയാണ് തിരുത്തേണ്ടത് . നിയമ വിരുദ്ധമായാണ് ഹൈഡൽ പാർക്ക് നവീകരിക്കാൻ ബാങ്കിൽ നിന്നും പണം വാക്മാറ്റിയത് ബാങ്കിൽ തട്ടിപ്പ് നടന്ന് പറയുന്നത് രാജേന്ദ്രനല്ല ഓഡിറ്റർ നടത്തിയ പരിശോധനയിലാണ്
മൂന്നാർ | കെ വി ശശിയെ ന്യായികരിച്ചും, രാജേന്ദ്രന് മറുപടി പറയാന്‍ സിപിഎമ്മിന് സമയമില്ല. തെറ്റുതിരുത്തി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ രാജേന്ദ്രന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്ന സി പി ഐ എം ജില്ലാ ജില്ലാ സെക്രട്ടറി സി വി വർഗീസിന് മറുപടിയുമായി മുൻ ദേവികുളം എം എൽ എസ് രാജേന്ദ്രൻ രംഗത്തു വന്നു . പാർട്ടി തിരുത്തേണ്ടത് എന്നെയല്ല തിരുത്തേണ്ടത് പാർട്ടിയുടെ പേരിൽ കൊള്ള നടത്തിയവരെയാണ് തിരുത്തേണ്ടത് . നിയമ വിരുദ്ധമായാണ് ഹൈഡൽ പാർക്ക് നവീകരിക്കാൻ ബാങ്കിൽ നിന്നും പണം വാക്മാറ്റിയത് ബാങ്കിൽ തട്ടിപ്പ് നടന്ന് പറയുന്നത് രാജേന്ദ്രനല്ല ഓഡിറ്റർ നടത്തിയ പരിശോധനയിലാണ് .ഹൈഡൽ പാർക്ക് ബാങ്ക് ഏറ്റെടുക്കുന്നതിനെതിരെ റവന്യൂവകുപ്പ് എതിർപ്പ് അറിയിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തട്ടും എന്തിനാണ് 30 കോടിയോളം രൂപ ബാങ്കിൽ നിന്നും ചെലവിട്ടതെന്നും രാജേന്ദ്രൻ ചോദിച്ചു .
“ജില്ലാബാങ്കിൽ നിന്നും 18 കോടിയുടെ വായ്‌പ്പാ കുടിശ്ശികയുണ്ടായിരുന്ന എം എം ജെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന ടി ആൻഡ് യു റിസോർട്ട് അഞ്ചുകോടിക്ക് വില്പന നടത്താനിരിക്കെ മൂന്നാർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 29 . 5 കോടി ചിലവഴിച്ച് വാങ്ങിയത് എന്തിനാണ് ? ദേവികുളത്ത് രജിസ്റ്റർ ഓഫിസ് ഉണ്ടായിരുന്നിട്ടും തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിവച്ചാണ് രജിസ്റ്റർ ചെയ്തത് . ബാങ്കിൽ നിന്നും പണം ചിലവാക്കി വാങ്ങിയ റിസോർട്ട് രജിസ്റ്റർ ചെയ്ത കെ വി ശശിയുടെ ഉടമസ്ഥതയുള്ള മാക്സി മൂന്നാർ എന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് . ബാങ്കിന്റെ പണം ഉപയോഗിച്ചുവാങ്ങിയ റിസോർട്ട് ബാങ്കിന്റെ പേരിൽ അല്ലേ രജിസ്റ്റർ ചെയ്യേണ്ടത് .? തന്റെ പരാതിയിൽ പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസിൽ പരാതി നൽകും ബാങ്കിന്റെ ഷെയർ ഹോൾഡർഴ്‌സിനെകൂട്ടി കോടതിയെ സമീപിക്കും
പാർട്ടിയിൽ വിശ്വസമുള്ളതുകൊണ്ടാണ് ആദ്യം പരാതി പാർട്ടിക്കുനൽകിയത് പാർട്ടി അന്വേഷിക്കട്ടെ ബാങ്കിന്റെ സഹകാരികൾക്ക് നീതി ഉറപ്പാക്കൻ വേണ്ടിയാണ് തന്റെ ശ്രമം . പ്രതിയിൽ നടപടിയില്ലങ്കിൽ നിയമ നടപടി സ്വീകരിക്കും .പാർട്ടിതിരുത്തേണ്ടത് തന്നെ അല്ല തോട്ടം തൊഴിലകളുടെ പണം എടുത്തു കള്ളത്തരം കാട്ടിയവരെയാണ് താൻ ഒരു പാർട്ടി വിരുദ്ധ പരിപാടിക്കും പോകുന്നില്ലെന്നും .അതേസമയം പാർട്ടിയുടെ പേര് പറഞ്ഞു കൂലനടത്തുന്നവരെ ചെറുക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു .