പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാ ഭരണകൂടം അട്ടിമറിച്ചു : എസ് രാജേന്ദ്രൻ എം എൽ എ
ദുരന്തമുണ്ടായ ശേഷം ഒരുദിവസം മാത്രമാണ് എം എൽ എ ആയ താൻ ആ ദുരന്തഭൂമിയിൽ നിന്നും മാറിനിന്നിട്ടുള്ളു , താൻ നിയമ സഭ സമ്മേളനത്തിനായി മാറിയ ദിവസ്സം നോക്കി തിരച്ചിൽ അവസാനിപ്പിച്ചത് തൊഴിലാളി സമൂഹത്തെ തനിക്കും സർക്കാരിന് എതിരെ തിരിക്കാൻ കളക്‌ടർ ഉൾപ്പെടെയുള്ളവർ ഗുഡാലോചന നടത്തിയതായി രാജേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം : പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാഭരണകൂടം അട്ടിമറിച്ചതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു. ദുരന്തത്തിൽ കാണാതായ അവസാന ആളെയും കണ്ടെത്തുവരെ തിരച്ചൽ നടത്താനാണ് സർക്കാർ തീരുമാനം അതിന് വിരുദ്ധമായി ഏകപക്ഷിയമായി ജില്ലാകളക്ടർ തിരച്ചതിൽ അവസാനിപ്പിച്ചത് സർക്കാരിനെതിരെ തോട്ടം തൊഴിലാളികളെ തിരിച്ചുവിടാനുള്ള ഗുഢനീക്കത്തിന്റെ ഭാഗമായാണ് . തിരച്ചൽ നിർത്തുവാനുള്ള തീരുമാനം ഉണ്ടായത് താൻ നിയമസഭാ സമ്മേളനത്തിന് പോയ ദിവസമാണ് .
കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് മുന്നാറിൽ ഉന്നതതല യോഗം വിളിച്ചത്തിരുന്നു ഈ യോഗത്തിൽ കാണാതായ മുഴുവൻ പേരെയും കണ്ടെത്തുവരെ തിരച്ചിൽ നടത്താനായിരുന്നു തീരുമാനം എന്നാൽ ഇതിനെല്ലാം ഘടക വിരുദ്ധമായി തിരച്ചിൽ അവസാനിപ്പിക്കാൻ തിരുമാനമെടുത്തത്തിൽ ഗുഡാലോചനയുണ്ട് . ദുരന്തമുണ്ടായ ശേഷം ഒരുദിവസം മാത്രമാണ് എം എൽ എ ആയ താൻ ആ ദുരന്തഭൂമിയിൽ നിന്നും മാറിനിന്നിട്ടുള്ളു , താൻ നിയമ സഭ സമ്മേളനത്തിനായി മാറിയ ദിവസ്സം നോക്കി തിരച്ചിൽ അവസാനിപ്പിച്ചത് തൊഴിലാളി സമൂഹത്തെ തനിക്കും സർക്കാരിന് എതിരെ തിരിക്കാൻ കളക്‌ടർ ഉൾപ്പെടെയുള്ളവർ ഗുഡാലോചന നടത്തിയതായി രാജേന്ദ്രൻ പറഞ്ഞു
ആ നിയോജക മണ്ഡലത്തിലെ എംഎൽ എ എന്ന നിലക്ക് താൻ സ്ഥലത്തില്ലാത്ത സ്ഥിതിക്ക് ഫോണിലെങ്കിലും ബന്ധപെടമായിരുന്നു എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടായില്ല ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കാണാതായ മുഴുവൻ പേരെയും കണ്ടെത്തും വരെ തിരച്ചിൽ നടത്തണം അതാണ് സർക്കാർ തീരുമാനം സർക്കാർ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടു .
ദുരന്തത്തിൽ മരിച്ച 65 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തിയിട്ടുള്ളത് . ഇനിയും അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ട് കഴിഞ്ഞ ദിവസ്സം കാലാവസ്തമോശമാണെന്ന കാരണം പറഞ്ഞ് ജില്ലാകളക്ടർ തിരച്ചാൽ നിർത്തി വാക്കുന്നതായി അറിയിച്ചിരുന്നു ഇതിനെതിരെയാണ് പ്രദേശത്തെ എം എൽ എ കൂടിയായ എസ് രാജേന്ദ്രൻ രംഗത്തെത്തിയിട്ടുള്ളത് . തിരച്ചിൽ നിർത്തിയതിനെതിരെ തോട്ടം തൊഴിലാളികൾക്കിടയിൽ വ്യാപക പ്രതിക്ഷേധവും രൂപപ്പെട്ടിട്ടുണ്ട്