റിയാദ് നാടകവേദി ഇഫ്താർ സംഗമം 

റിയാദ് നാടക വേദി & ചിൽഡ്രൻസ് തിയ്യറ്ററും, വനിതാ നാടകവേദിയും സംയുക്തമായി  ജൂൺ 10 ന് റിയാദിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

0

റിയാദ് :റിയാദിൽ നാടക പ്രവർത്തനങ്ങൾക്കായി കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ഏക കലാസമിതിയായ  റിയാദ് നാടക വേദി & ചിൽഡ്രൻസ് തിയ്യറ്ററും, വനിതാ നാടകവേദിയും സംയുക്തമായി  ജൂൺ 10 ന് റിയാദിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാംസ്കാരിക സംഗമത്തിന് സെക്രട്ടറി ശരത് അശോക്  സ്വാഗതം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ജനറൽ കൺവീനർ ദീപക് കലാനി സംസാരിച്ചു. ചെയർമാൻ വിശ്വനാഥൻ നന്ദി രേഖപ്പെടുത്തി.വനിതാ നാടകവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർപേഴ്സൺ ദിഷ ശരത്തും, ഭാവിപരിപാടികളെക്കുറിച്ച്  സെക്രട്ടറി സവിതാ ജെറോമും സംസാരിച്ചു.  ബോംബെ ടൈലേഴ്സ്, അവൾ  എന്നീ 2 നാടകങ്ങൾ അരങ്ങിലെത്തിച്ച് കൊണ്ട് ആഘോഷിച്ച നാടകവേദിയുടെ എട്ടാം വാർഷികത്തിന്റെ നാരായണൻ കുട്ടിക്ക് നൽകിക്കൊണ്ടു രാജു  തൃശൂർ നിർവ്വഹിച്ചു. നാടകവേദി കുടുംബങ്ങളും, സുഹൃത്തുക്കളും പങ്കെടുത്ത ഇഫ്ത്താറിന് , ഹാഷിഖ് വലപ്പാട്, സായ് നാഥ്, ജെറോം മാത്യുസ്, നൗഫൽ ചെറിയമ്പാടൻ, ജിദേഷ്,ജോമോൻ ജോസഫ്, ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

You might also like

-