ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ നീക്കം മിസൈൽ ആക്രമണത്തിൽ ഖാർകിവ് നഗരം ചാരക്കൂമ്പാരമായി 5,700 സൈനികരുടെ ജീവൻ റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി യുക്രൈന്‍
00 റഷ്യൻ സൈനികരെ ബന്ധികളായി പിടിച്ചെടുക്കുകയും ചെയ്തതായി വക്താവ് അവകാശപ്പെടുന്നു. ഇതിനു പുറമെ 198 റഷ്യൻ ടാങ്കറുകളും 29 യുദ്ധവിമാനങ്ങളും 846 കവചിത വാഹനങ്ങളും 29 ഹെലികോപ്ടറുകളും തകർത്തതായും അവകാശവാദമുണ്ട്
കീവ് | ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ റഷ്യ നടത്തിയ
മിസൈൽ ആക്രമണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് നാമാവശേഷമായി . സർക്കാർ കാര്യാലയങ്ങളും പാർപ്പിട സമുച്ചയങ്ങളുമടക്കം നിരവധി കെട്ടിടങ്ങളാണ് നഗരത്തിൽ റഷ്യൻ മിസൈൽവർഷത്തിൽ തകർന്നടിഞ്ഞത്. ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം പത്തോളം സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തതായി യുക്രൈൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു . ഖാർകിവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥിയായ നവീൻ ഇന്ന് കൊല്ലപ്പെട്ടത്.ഇന്നു രാവിലെ നഗരമധ്യത്തിലുള്ള ഫ്രീഡം സ്‌ക്വയറിൽ നടന്ന ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. നഗരത്തിൽ ഗതാഗതവും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനവുമെല്ലാം സാധാരണപോലെ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ഷെല്ലാക്രമണം.
യുദ്ധം ആറുദിവസം പിന്നിടുമ്പോൾ 5,700 സൈനികരുടെ ജീവൻ റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി യുക്രൈന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അസാമാന്യമായ പ്രതിരോധവും പോരാട്ടവുമാണ് യുക്രൈൻ സൈന്യം പുറത്തെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ യാഥാര്‍ത്ഥ്യമാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നായ റഷ്യയ്ക്കും പ്രസിഡന്റ് വ്‌ള്ദാമിർ പുടിനും വലിയ നാണക്കേടുണ്ടാക്കുന്നതാണ് .
യുക്രൈൻ സൈനികമേധാവിയുടെ വക്താവ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് റഷ്യൻ ക്യാംപിലുണ്ടാക്കിയ നാശത്തിന്റെ തോത് വെളിപ്പെടുത്തിയത്. 200 റഷ്യൻ സൈനികരെ ബന്ധികളായി പിടിച്ചെടുക്കുകയും ചെയ്തതായി വക്താവ് അവകാശപ്പെടുന്നു. ഇതിനു പുറമെ 198 റഷ്യൻ ടാങ്കറുകളും 29 യുദ്ധവിമാനങ്ങളും 846 കവചിത വാഹനങ്ങളും 29 ഹെലികോപ്ടറുകളും തകർത്തതായും അവകാശവാദമുണ്ട്. യുക്രൈൻ പ്രതിരോധത്തിൽ കനത്ത നഷ്ടമാണ് റഷ്യയ്ക്കുണ്ടായതെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വിലയിരുത്തിയത്. വൻനാശനഷ്ടങ്ങളുണ്ടായതായി ഞായറാഴ്ച റഷ്യൻസേനയും സമ്മതിച്ചിരുന്നു. അതിനിടെ, റഷ്യൻ സൈനികനടപടിയിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 352 ആയെന്നാണ് യുക്രൈൻ വൃത്തങ്ങൾ അവസാനമായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 14 കുട്ടികളും ഉൾപ്പെടും.