കൊറോണയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ഡിക്കോഡ് ചെയ്തതായി റഷ്യ
സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെ
മോസ്‌കോ: കൊറോണയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായും ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടു.
സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നോവോസിബിര്‍സ്‌കിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി (വെക്ടര്‍)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം പകര്‍ത്തിയത്.