ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ

യു എൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ- പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പുടിൻ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണയും അറിയിച്ചു

ഡൽഹി | ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണം എന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ റഷ്യ നിലപാട് വ്യക്തമാക്കിയത്. യു എൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ- പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും.
ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പുടിൻ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണയും അറിയിച്ചു. ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്കോയിലെ പാക് അംബാസിഡർ സഹായം തേടി റഷ്യ സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്
ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കൂടുതൽ ശക്തമാക്കുന്ന ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു. ഇന്ത്യ പാക് സംഘർഷ സാഹചര്യം യു എൻ സെക്യൂരിറ്റി കൗൺസിൽ ചർച്ച ചെയ്യും. പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ച. പാകിസ്താന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന പ്രഖ്യാപനം വിഡ്ഢിത്തമെന്നും സിന്ധു നദിയിലെ വെള്ളം ശേഖരിക്കാൻ ഉള്ള സ്റ്റോറേജ് ഡാമുകൾ നമുക്കില്ല എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയ്ത്ര പറഞ്ഞു.

അതേസമയം ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് ഹാക്കർമാർ. എക്സ് പോസ്റ്റലൂടെയാണ് പാക് ഹാക്കർമാരുടെ അവകാശവാദം. പാകിസ്താൻ സൈബർ ഫോഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാകിസ്താൻ ഹാക്കർ ഗ്രൂപ്പാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതായി അവർ അവകാശപ്പെടുന്നത്.
അന്താരാഷ്ട്ര അതിർത്തി വഴി കടന്നുകയറിയ പാക് പൗരനെ പഞ്ചാബിലെ ഗുരുദാസ്പൂരിൽ സുരക്ഷാസേനയും പൊലീസും ചേർന്ന് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് തിരിച്ചറിയൽ രേഖകളും നിറയെ പാക്കിസ്ഥാൻ കറൻസിയും കണ്ടെടുത്തു. മെയ് 3 ന് രാത്രിയാണ് ഇയാൾ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു കയറിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പഞ്ചാബ് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവ ഹാക്ക് ചെയ്തതായി സംഘം അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ ഹാക്കിംഗ് അവകാശവാദം.ഇന്ത്യൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള ക്ലാസിഫൈഡ് പേഴ്‌സണൽ ഡാറ്റ ആക്‌സസ് ചെയ്‌തതായി ആക്രമണകാരികൾ അവകാശപ്പെടുന്നതായി ഗ്രൂപ്പിന്റെ എക്‌സ് അക്കൗണ്ട് വഴി പങ്കിട്ട ഒരു പോസ്റ്റ് പറയുന്നു.
സൈബർ സുരക്ഷാ ഏജൻസികൾ ഈ വിഷയത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഡാറ്റാ ലംഘനത്തിന് പുറമേ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയായ ആർമേർഡ് വെഹിക്കിൾ നിഗം ​​ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വികൃതമാക്കാനും സംഘം ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.

You might also like

-