യുക്രൈന്‍ തലസ്ഥാനമായ കീവിൽ സ്ഫോടനപരമ്പര ചെർണോബ് ആണവനിലയം റഷ്യ പിടിച്ചടക്കി

ഉക്രൈനിലെ "സ്റ്റേറ്റ് എന്റർപ്രൈസ് അന്റോനോവ്" അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

0

കീവ്| റഷ്യൻ ആക്രമണം രണ്ട ദിവസത്തയിലേക്ക് നീങ്ങുന്നതിനിടയിൽ
യുക്രൈന്‍ തലസ്ഥാനമായ കീവിൽ സ്ഫോടനപരമ്പര . രക്ഷയുടെ മിസൈൽ അകാരമാണത്തിൽ കീവ് പട്ടണത്തിന്റെ തന്ത്ര പ്രധാന മേഖലകൾ തകര്ണ്ണതയാണ് വിവരം ര ണ്ട് സ്ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുൻ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി യുക്രൈനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകളാണ് സ്ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്നിന്റെ മുഴുവൻ അതിർത്തിയിലും റഷ്യൻ അധിനിവേശ സേന ആക്രമങ്ങൾ നടത്തുകയാണ് . വടക്കൻ മേഖലയിൽ, വെലിക്കി ഓസ്നിയാക്കി, റിവ്നോപിലിയ പ്രദേശങ്ങളിലെ ഉസ് നദിപ്രദേശത്തും പോരാട്ടം തുടരാറുകയാണ് . ഹോസ്റ്റമൽ എയർഫീൽഡിന് സമീപം ഉക്രൈൻ സൈന്യവും റഷ്യൻ സന്യവുമായി കനത്ത പോരാട്ടം നടക്കുന്നതായി ഉക്രൈൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു ഹ്രെമ്യച്ച്, ക്രോലെവെറ്റ്സ് പ്രദേശങ്ങളിലും ഉക്രൈൻ സന്യത്തിന്റെ ചേർത്തു നിൽപ്പ് തുടരുകയാണ്.ഉക്രൈനിലെ
“സ്റ്റേറ്റ് എന്റർപ്രൈസ് അന്റോനോവ്” അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

റഷ്യയുടെ സായുധ സേന നടത്തിയ ആക്രമണത്തിൽ ഉക്രെയ്നിന്റെ 70 ലധികം ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“റഷ്യയുടെ സായുധ സേന നടത്തിയ ആക്രമണങ്ങളുടെ ഫലമായി, ഉക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ 74 ഗ്രൗണ്ട് സൗകര്യങ്ങൾ പ്രവർത്തനരഹിതമായി. അവയിൽ വ്യോമസേനയുടെ 11 എയർഫീൽഡുകൾ, മൂന്ന് കമാൻഡ് പോയിന്റുകൾ, ഒരു ഉക്രേനിയൻ നേവി ബേസ്, 18 റഡാർ സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. S-300, Buk-M1 മിസൈൽ സംവിധാനങ്ങൾ,” കൊനാഷെങ്കോവ് വ്യക്തമാക്കി.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു കോംബാറ്റ് ഹെലികോപ്റ്ററും നാല് ബയ്രക്തർ ടിബി 2 ആളില്ലാ യുദ്ധ വ്യോമ വാഹനങ്ങളും വെടിവച്ചു വീഴ്ത്തി.

ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ആണവനിലയം റഷ്യപിടിച്ചടക്കിയാതന വിവരം . റഷ്യൻ സൈന്യം ആണവനിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയെന്നാണ് റിപ്പോർട്ടുകൾ ഉണ്ട് .
ആക്രമണത്തിന് റഷ്യയ്ക്ക് ഒപ്പം ഉക്രൈനെ നേരിടുന്ന ബെലാറസിൽ നിന്ന് കീവിലേക്ക് ഏറ്റവുമെളുപ്പം എത്താനാകുന്നത് ചെർണോബിൽ നിന്നുമാണ് . ബെലാറസിൽ റഷ്യൻ സൈന്യം തമ്പടിച്ചിട്ടുണ്ട്

കീവിൽ സ്ഫോടന ശബ്ദം കേട്ടെന്ന് മലയാളി വിദ്യാര്‍ഥികളും പറഞ്ഞു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു. കീവിന്റൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. റഷ്യന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു. ചെർണോബിൽ ആണവ നിലയം ഉൾപ്പെടുന്ന മേഖലയും റഷ്യൻ സൈന്യം പിടിച്ചെടുത്തു. യുക്രൈന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യുക്രൈൻ സൈന്യത്തെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിർവഹിച്ചെന്നും റഷ്യൻ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരും.

You might also like

-