ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വീണ്ടും (92 ) അഞ്ചാമതും വിവാഹിതനാകുന്നു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാലിഫോർണിയയിലെ മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ആൻ ലെസ്ലി സ്മിത്തിനെ മർദോക്ക് കണ്ടുമുട്ടിയത്.സെന്റ് പാട്രിക്സ് ഡേയിൽ താൻ സ്മിത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും മർദോക്ക് പറഞ്ഞു .

0

കാലിഫോർണിയ | ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വീണ്ടും വിവാഹിതനാകുന്നു.92 വയസുള്ള വ്യവസായിയുടെ അഞ്ചാം വിവാഹമാണ് ഇത്. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാലിഫോർണിയയിലെ മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് ആൻ ലെസ്ലി സ്മിത്തിനെ മർദോക്ക് കണ്ടുമുട്ടിയത്.സെന്റ് പാട്രിക്സ് ഡേയിൽ താൻ സ്മിത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും മർദോക്ക് പറഞ്ഞു .തന്റെ മുമ്പത്തെ മൂന്ന് വിവാഹങ്ങളിൽ നിന്ന് ആറ് കുട്ടികളുള്ള മർഡോക്ക്, താനും സ്മിത്തും “ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പ്രസ്താവിച്ചു.

“എനിക്ക് ഭയങ്കര ആശങ്കകൾ ഉണ്ടായിരുന്നു. പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. പക്ഷേ ഇതെന്റെ അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’- മുർദോക്ക് പറഞ്ഞു.

കണ്ട്രി-വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിന്റെ മുൻ ഭാര്യയാണ് ആൻ ലെസ്ലി സ്മിത്ത്. 2008 ൽ ചെസ്റ്റർ സ്മിത്ത് മരിച്ചു. കഴിഞ്ഞ 14 വർഷമായി വിധവയായി കഴിഞ്ഞിരുന്ന ആൻ ലെസ്ലി റൂപ്പർട്ട് മർദോക്കിലൂടെയാണ് വീണ്ടും പ്രണയം കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്, ഞങ്ങളുടെ ജീവിതത്തിന്റെ സെക്കൻഡ് ഹാഫ് ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണ്’- മുർദോക്ക് പറഞ്ഞു.
“14 വർഷമായി വിധവയായിരുന്നുവെന്നും . മർഡോക്കിനെപ്പോലെ, പരേതനായ തന്റെ ഭർത്താവ് ഒരു ബിസിനസുകാരനായിരുന്നു അവർ ഇരുവരും സമാനമായ വിശ്വാസങ്ങൾ പുലർത്തുന്നവരാണെന്നും, താനും മർഡോക്കും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുന്നു” അവർ പങ്കുവെച്ചു.

ന്യൂസ് കോർപ് സിഇഒ ആയ റൂപ്പർട്ട് മർദോക്കിന് 17 ബില്യൺ ഡോളറിന്റെ ആസ്ഥിയുണ്ടെന്നാണ് ഫോർബ്‌സ് റിപ്പോർട്ട്. ഫോക്‌സ് ന്യൂസ്, ദ വോൾ സ്ട്രീറ്റ് ജേണൽ എന്നിങ്ങനെ നിരവധി പ്രശസ്ഥ മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മർദോക്ക്.

You might also like

-