ഫെബ്രുവരി 15 വരെ ഷട്ട് ഡൗണിനു ഉപാധികളോടെ താത്കാലിക വിരാമം
അതിര്‍ത്തി മതിലിനു തുക അനുവദിക്കാതെ ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചത് ഡമോക്രാറ്റുകള്‍ വിജയമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഫെബ്രുവരി 15-നുള്ളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒരു ഇടവേള നല്‍കിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവകാശപ്പെടുന്നു.
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘിച്ച ഗവണ്‍മെന്റ് ഷട്ട് ഡൗണിനു താത്കാലിക വിട. ഷട്ട് ഡൗണ്‍ മുപ്പത്തഞ്ചാം ദിവസത്തിലേക്കു കടന്നതോടെ ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് ഉള്‍പ്പടെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതും, 8,00,000 ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ട രണ്ടു പേ ചെക്കിനെ തുടര്‍ന്നുള്ള ശക്തമായ പ്രതിക്ഷേധം ഉയര്‍ന്നതും ഉരുപാര്‍ട്ടികളേയും അടിയന്തര തീരുമാനത്തിനു നിര്‍ബന്ധിതമാക്കുകയായിരുന്നു.
അതിര്‍ത്തി മതിലിനു തുക അനുവദിക്കാതെ ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചത് ഡമോക്രാറ്റുകള്‍ വിജയമാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഫെബ്രുവരി 15-നുള്ളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒരു ഇടവേള നല്‍കിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവകാശപ്പെടുന്നു.
ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ട് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത് വികാര നിര്‍ഭരമായിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്കുന്നതെന്നും ഡ്രഗ് ഡീലര്‍മാരും, മനുഷ്യക്കടത്തുകാരും, കുറ്റവാളികളും അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നും ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ മൂലം ദുരിതം അനുഭവിക്കേണ്ടിവന്നവരെ ധീരന്മാര്‍, ദേശസ്‌നേഹികള്‍ എന്നു വിശേഷിപ്പിക്കുകയും അവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ട്രംപ് മറന്നില്ല.