നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്.
തിരുവനന്തപുരം: നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഇനിയുള്ള 14 ദിവസം കേരളത്തിന് വളരെ നിര്‍ണായകമെന്ന് മന്ത്രി ‘കേവലമായ അഭ്യര്‍ഥന മാത്രമല്ല, കര്‍ശനമായ നടപടി വേണ്ടിവരും. ഇനി ഉപദേശമില്ല, ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് വളരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും’ അദ്ദേഹം വ്യക്തമാക്കി .വിദേശത്തുനിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികള്‍ക്കും മാത്രമാണു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു വളരെ വലിയ കാര്യം തന്നെയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു .