7 ആം ക്ലാസ് വിദ്യാർത്ഥിനിയോടുള്ള ബസ് കണ്ടക്ടറുടെ കരുതലിന് സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞ് പിതാവ്. ഏറ്റെടുത്ത് പൊതുസമൂഹവും

ബസ് മറിക്കയറിയ റിയ 12 വയസുകാരിയെ ഡ്യുട്ടി പോലും ഒഴിവാക്കി പിതാവിനെ ഏൽപ്പിക്കാൻ മനസുകാട്ടിയ കണ്ടക്ടർ സന്തോഷിനെ പത്തനംതിട്ട അർ ടി ഓ ആദരിച്ചു.

0

പത്തനംതിട്ട : സ്വകാര്യ ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നു എന്ന വാർത്തകൾക്കിടയിൽ ഒരു സ്വകാര്യ ബസ് കണ്ടക്ടർ തന്റെ ജോലി പോലും മാറ്റിവച്ച് ബസ് മാറിക്കയറിയ തന്റെ മകളെ സുരക്ഷിതയായി തിരിച്ചേൽപ്പിച്ച സംഭവം പിതാവിന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ അറിഞ്ഞ സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ സംഭവം ഏറ്റെടുക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വഞ്ചിത്ര മാടമ്പി മലയിൽ സന്തോഷ് കുര്യന്റെ 7 ആം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ അന്നാ ഫ്രാൻസിസ് ബസ് തെറ്റി പത്തനംതിട്ടക്കുള്ള പഴുർ ബസ്സിൽ കയറുകയായിരുന്നു. ടിക്കറ്റ് നൽകാൻ എവിടെ പോകുന്നു എന്ന സന്തോഷിന്റെ ചോദ്യത്തിന് മറുപടിയായി കുട്ടി ആറൻമുളക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. ബസ് മറിക്കയറിയത് മനസിലാക്കായ കുട്ടിയെ ആശ്വസിപ്പിച്ച കണ്ടക്ടർ സന്തോഷ് സഹപ്രവർത്തകനായ നിധീഷിനോട് വിവരം പറയുകയും നിധീഷിന്റെ പിൻതുണയോടെ കുട്ടിയുമായി ഇലന്തുരിൽ ഇറങ്ങി പിതാവിനെ ഫോണിൽ വിളിച്ച് വരുത്തി കുട്ടിയെ കൈമാറുകയുമായിരുന്നു. പരിഭ്രമത്തിനിടെ സന്തോഷിനോട് നന്ദി വാക്ക് പോലും പറയാൻ മറന്നു പോയ പിതാവ് പിന്നീട് നന്ദി പറയാനായി സന്തോഷിനെ വിളിച്ചപ്പോൾ തനിക്കും ആ പ്രായത്തിൽ ഒരു മകളുണ്ട് എന്നും അത്ര മാത്രമേ അപ്പോൾ ചിന്തിച്ചുള്ളു എന്നു മായിരുന്നു മറുപടി. ഈ സംഭവം സന്തോഷ് കുര്യന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ അറിഞ്ഞതോടെ സന്തോഷിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ് ഉണ്ടായത്. സന്തോഷിനെയും സന്തോഷിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് പിന്തുണ നൽകിയ സഹപ്രവർത്തകൻ നിധീഷിനെയും പത്തനംതിട്ട ആർ ടി ഓ ഓഫീസ് ജീവനക്കാർ അഭിനന്ദിച്ചു.

സന്തോഷിന്റെ പ്രവൃത്തി അഭിനന്ദനാർഹമാണെന്നും മറ്റ് സ്വകാര്യ ബസ് ജീവനക്കാരും മാതൃകയാക്കണമെന്നും ആർ ടി ഓ ജിജി ജോർജ് പറഞ്ഞു. ജോയിന്റ് ആർ ടി ഓ എ കെ ഡിലു, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വേണാട് ഷാജി തുടങ്ങിയവർ സംസാരിച്ചു.

You might also like

-