ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മുന്ന് പേര് കുടി അറസ്റ്റിൽ
ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്.പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്.
പാലക്കാട് | ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍, ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍. കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്.പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇമാം സൂക്ഷിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊലയാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ശംഖുവാരത്തോട് പള്ളിയില്‍ നിന്ന് കണ്ടെടുത്തു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
ശ്രീനിവാസന്‍ വധകേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്‍, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാ മുറിയിലെത്തിയിരുന്നു. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി
മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാന്‍ കൃത്യത്തില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ശേഖരിച്ചു അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.ഇന്നലെ പിടിയിലായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുന്‍പ് അബ്ദുള്‍ റഹ്‌മാന്‍ സഹോദരനെയാണ് ഫോണ്‍ ഏല്‍പ്പിച്ചത്. ബിലാല്‍ അത് പള്ളിയില്‍ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്. അഞ്ച് വാളുകള്‍ 15 ന് രാത്രി തന്നെ ഓട്ടോയില്‍ എത്തിച്ചിരുന്നുവെന്ന് പ്രതികള്‍ തെളിവെടുപ്പിനിടെ പറഞ്ഞു