യുവതിപ്രവേശനവിഷയത്തിൽ നിലപാടുറപ്പിച്ച്ആര്‍.എസ്  ശബരിമലയുവതികളേ   പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് .എസ് ഭയ്യാജി ജോഷി 

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്. സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്

0

ഡൽഹി :ശബരിമലയിൽ യുവതിപ്രവേശനവിഷയത്തിൽ നിലപാട് കടുപ്പിച്ചു  ആർ എസ്  എസ് .   സംസ്ഥാന  ബി ജെ പി  ഘടകത്തിന്റെ  നിലപാടുകൾ തള്ളിക്കൊണ്ടാണ്  ആർ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി രംഗത്തുവന്നു

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്. സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്. വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു

അയോധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടി ഇനിയും കാത്തിരിക്കാനാകില്ലെന്ന് ആര്‍.എസ്.എസ്. നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ 1992ലേതിന് സമാനമായ പ്രക്ഷോഭം നടത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുളള കൂടിക്കാഴ്ചക്ക് ശേഷം ഭയ്യാജി ജോഷിയാണ് ആര്‍.എസ്.എസിന്റെ നിലപാട് അറിയിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്‍.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

You might also like

-