ഇടുക്കിക്ക് 5,000 കോടി രൂപയുടെ പദ്ധതി 

വയനാട്, കുട്ടനാട് എന്നിവക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അവഗണിക്കപ്പെട്ട ഇടുക്കിക്ക് 5000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. 3 വര്‍ഷം കൊണ്ടാണ് പാക്കേജ് നടപ്പാക്കുക.

0

.തിരുവനന്തപുരം :ഇടുക്കിക്ക് 5,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് ധനമന്ത്രി തോമസ് ഐസക് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതിന് പുറമേ പ്രീ പ്രൈമറി ടീച്ചര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ വേതനം വര്‍ധിപ്പിച്ചു. പ്രളയ സെസ് പ്രാബല്യത്തില്‍ വരുന്നത് വൈകുമെന്നും ധനമന്ത്രി നിയമസഭയെ അറയിച്ചു.

നിയമസഭയില്‍ ബജറ്റിന്റെ പൊതുചര്‍ച്ചക്ക് മറുപടി പറയവെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയത്. വയനാട്, കുട്ടനാട് എന്നിവക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അവഗണിക്കപ്പെട്ട ഇടുക്കിക്ക് 5000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. 3 വര്‍ഷം കൊണ്ടാണ് പാക്കേജ് നടപ്പാക്കുക.വിവിധ സ്കീമുകളില്‍ ജോലി ചെയ്യുന്നവരുടെ മാസവേതന വര്‍ധിപ്പിച്ചിട്ടുണ്ട്. എസ്.സി പ്രമോട്ടര്‍മാര്‍- 12500, ഏകധ്യാപക വിദ്യാലയ വളണ്ടിയര്‍മാര്‍- 18500, പ്രീ പ്രൈമറി ടീച്ചര്‍മാര്‍- 11000, ആയമാര്‍- 6500, പട്ടിക വര്‍ഗ വളണ്ടിയര്‍മാര്‍- 1500, ക്രഷ് വര്‍ക്കര്‍മാര്‍- 4000, ഹെല്‍പ്പര്‍മാര്‍- 2000, അംഗനവാടി വര്‍ക്കര്‍മാര്‍- 12000, ഹെല്‍പ്പര്‍മാര്‍ 8000, ആശാവര്‍ക്കാര്‍- 4500 എന്നിവയാണ് പുതുക്കിയ വേതനം.

പാചക തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന വേതനം 500 ആക്കി. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്‍ഡ് 25 ശതമാനം ഉയര്‍ത്തി. സപ്ലൈകോക്ക് വിപണി ഇടപെടലിന് 50 കോടി അധികമായി അനുവദിച്ചു. ആഭ്യന്തര വിമാനങ്ങളുടെ ഇന്ധന നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതിലൂടെ 100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യം ഇരട്ടിയാക്കാനും പ്രാദേശിക പത്രപ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.വനിതാ സിനിമാ സംവിധായകരുടെ സിനിമകള്‍ക്ക് സഹായം നല്‍കാനായി 3 കോടി മാറ്റിവെക്കും, പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനുളള ധനസഹായം 20 കോടിയാക്കി ഉയര്‍ത്തി, വെങ്ങാനൂരില്‍ അയ്യങ്കാളി സ്ഥാപിച്ച സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നിവയാണ് മറ്റു പ്രഖ്യാപനങ്ങള്‍.

You might also like

-