ദേശീയപാത വികസനം തടയണം എം എൻ ജയചന്ദ്രന്റെ ഹർജി ,ഇടതു ബിജെപി അന്തർ ധാരയുടെ ഫലമെന്ന് അതിജീവന പോരാട്ട വേദി

"ഗോത്രഭേരി" എന്ന പരിപാടിയിൽ വിശിഷ്ട അഥിതി പങ്കെടുത്ത M N ജയചന്ദ്രൻ ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നേര്യമംഗലം - വാളറ റോഡ് വികസനത്തയും , പഴയ ആലുവ - മുന്നാർ പുനഃനിർമ്മാണത്തെയും എതിർത്തു സംസാരിക്കുകയുണ്ടായി

അടിമാലി | കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ വികസനം തടയാൻ വനവകുപ്പ് ബിജെപി നേതാവ് എം എൻ ജയചന്ദ്രനെ കൂട്ടുപിടിച്ചത്‌ ,ഇടതുപക്ഷ സർക്കാരും ബിജെപിയു ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് അതിജീവന പോരാട്ടവേദി ആരോപിച്ചു .
ദേശീയപാതവികസനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹർജിക്കെതിരെ ജില്ലയിലെയും സംസ്ഥാനത്തെയും ഇടതുപക്ഷനേതാക്കൾ മൗനംഭജിക്കുകയാണ് .സംസ്ഥാനത്തിന്റെ വികസനവും മൂന്നാർ അടക്കമുള്ള ടൂറിവും മേഖലയുടെ വികസനവും ലക്ഷ്യമിടുന്ന ദേശീയപാതവികസനത്തിന് തുരങ്കം വക്കുന്ന സാമൂഹ്യവിരുദ്ധ നിലപാടുകളെ  തള്ളിപറയാത്തത് എന്തുകൊണ്ടാണെന്ന് ജില്ലയിലെ ഇടതുപക്ഷനേതാക്കൾ വ്യകതമാക്കണം .  2024 മെയ് 28 ന് ദേശീയപാത വികസനത്തിന് അനുകൂലമായി ഉണ്ടായ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ ബിജെപി നേതാവ് എംഎൻ ജയചന്ദ്രനെയാണ് ഉപയോഗിച്ചത് . മാത്രമല്ല വനംവകുപ്പ് സംഘടിപ്പിക്കരുന്ന സംസ്ഥാനതല ഔദ്യോഗിക പരിപാടികളിൽ തുടർച്ചയായി ബിജെപി നേതാവ് എംഎൻ ജയചന്ദ്രന് വേദി ഒരുക്കി സൽക്കരിക്കുന്നതു ബിജെപിക്ക് ഇടതുപക്ഷം നൽകുന്ന പ്രത്യുപരമാണ് ,ദേശീയപാത വികസനത്തിന് എതിരായ നീക്കങ്ങളെ ഘടകകഷിയുടെ വകുപ്പപ്പായ വനവകുപ്പിനെമാത്രം കുറ്റം പറഞ്ഞു രക്ഷപ്പെടാനാണ് സിപി എം നേതാക്കൾ ശ്രമിക്കുന്നത് . എന്നാൽ വനവുമായി ബന്ധപ്പെട്ട പരിസ്ഥതിവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ് എന്നത് സിപിഎം ഓർക്കണം.

മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ദേശീയപാത വികസനത്തിന് തുരങ്കം വക്കുന്ന നടപടി മുതിർന്ന ബിജെപി നേതാവിൽ നിന്നും ഉണ്ടായിട്ടും ബി ജെപി നേതാക്കളും ഇക്കാര്യത്തിൽ നിശബ്ധവുമാണ് . ദേശീയപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ട് എം എൻ ജയചന്ദ്രൻ നൽകിയ ഹർജിയിൽ എൻ എച് എ ഐ ക്ക് വേണ്ടി സത്യവാങ്മൂലം നൽകേണ്ടത് ബിജെപി നോമിനിയായ കേന്ദ്രസർക്കാർ പ്ലീഡറാണ്, കഴിഞ്ഞ ഒൻപത് മാസമായിട്ടും ബന്ധപ്പെട്ട രേഖകളുടെ പിൻബലത്തോടെ സത്യവാങ്മൂലം സമർപ്പിക്കാൻപോലൂം കേന്ദ്രസർക്കാർ അഭിഭാഷകനായിട്ടില്ല .ഇത് ഹർജിക്കാരിനുമായുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അഭിഭാഷകനെ നാളുകൾ പിന്നിട്ടും സത്യവാങ്മൂലം നൽകാത്തതിനെ തുടർന്ന് കോടതി ശാസിച്ചിരുന്നു .

ദേശീയപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയ എം എൻ ജയചന്ദ്രനെ മുഖ്യ അതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട്  വനം വകുപ്പ് ആസ്ഥാനത്ത് വനംവകുപ്പ് മന്ത്രിയും, മുഖ്യവനപാലകനും , ചീഫ് വൈൽഡ് ലൈഫ് വാർഡനും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഗോത്രഭേരി” എന്ന പരിപാടിയിൽ വിശിഷ്ട അഥിതി പങ്കെടുത്ത M N ജയചന്ദ്രൻ ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നേര്യമംഗലം – വാളറ റോഡ് വികസനത്തയും , പഴയ ആലുവ – മുന്നാർ പുനഃനിർമ്മാണത്തെയും എതിർത്തു സംസാരിക്കുകയുണ്ടായി
കൊച്ചി – മാട്ടുപ്പെട്ടി സീ പ്ലെയിൻ പദ്ധതിക്ക് എതിരെയും വികാരപരമായ പ്രസംഗമാണ് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കാഴ്ചവച്ചത് .
ഇടതുപക്ഷത്ത് പരിസ്ഥിതി പ്രവർത്തകർ ഇല്ലാഞ്ഞിട്ടാണോ ബിജെപി നേതാവിനെ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ വേദിയൊരുക്കിയതെന്ന് സിപിഎം നേതാക്കൾ വ്യകതമാക്കണം.
ദേശീയപാത വികസനത്തിനെതിരായ നടപടികളിലും മലയോര കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും കർഷക സംഘടനാനേതാക്കളെ കൂട്ടി എല്ലാം പരിഹരിക്കാമെന്ന വാഗ്‌ദാനം നൽകി ഇടതു നേതാക്കൾ  സെക്രട്ടറിയേറ്റിലേക്ക് ടൂർ നടത്തുന്നതിനും പകരം ,പ്രശ്‌നം പരിഹരിക്കാൻ ഇനിയെങ്കിലും ജില്ലയിലെ ഇടതുനേതാക്കൾ ശ്രമിക്കണമെന്നും ,ജനങ്ങൾക്കെതിരായ പോരാട്ടത്തിന്  സാമൂഹ്യവിരുദ്ധരെ കൂട്ടുപിടിക്കുന്ന നടപടി ഇടതുപക്ഷം ഉപേക്ഷിക്കണമെന്നും ദേശീയപാതവികസനം കോടതിയെ ഉപയോഗിച്ച് ഇരുകൂട്ടരും ചേർന്ന് അട്ടിമറിച്ചാൽ വലിയ ജനകിയ പ്രക്ഷോപങ്ങൾക്ക് ജില്ലാ സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അതിജീവന പോരാട്ട വേദി പ്രസ്താവനയിൽ അറിയിച്ചു .

You might also like

-