ദ്വീപിൽ കളക്ടറുടെ കോലംകത്തി ! കളക്ടർ അസ്കർ അലി മാധ്യമങ്ങളിൽ നടത്തിയ വ്യാജ പ്രസ്താവനക്ക് എതിരെ വ്യാപക പ്രതിഷേധം

കൊച്ചിയിൽ  കളക്ടർ അസ്കര്‍ അലി ദ്വീപ് സമൂഹത്തിന് എതിരെ വാർത്താസമ്മേളത്തിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നു നിവാസികൾ പറഞ്ഞു .അഡ്മിനിസ്ട്രറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ നടന്ന സർവ്വകക്ഷി യോഗത്തിനു ശേഷമാണ് ദ്വീ പുകളിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിക്ഷേധിച്ചത്‌ .

0

കവരത്തി :കൊച്ചിയിൽ ലക്ഷദീപ് കല്കട്ടർ നടത്തിയ ലക്ഷദ്ദേപ് ജനങ്ങളെ അപമാനിച്ച കളക്ടർക്കെതിരെ ദ്വീപിൽ വ്യാപക പ്രതിക്ഷേധം. കവരത്തിയിലു കിൽത്താൻ ദ്വീപ് മിനിക്കോയിയിലടക്കം മുഴുവൻ ദ്വീപ് ലും ജനങ്ങൾ കല്കട്ടറുടെ കോലം കത്തിച്ചു . വീടുകളിൽ ആളുകൾ പ്ലക്കാഡുകൾ കൈയിലേന്തി മെഴുകുതിരികത്തിച്ചൻ പ്രതിക്ഷേധിച്ചത്‌.എൻ യു സി യുടെ നേതൃത്തിൽ വിധയിടങ്ങളിൽ സ്ത്രീകളും കുട്ടികളും ദീപം തെളിയിച്ചു പ്രതിക്ഷേധിക്കുകയുണ്ടായി.

കൊച്ചിയിൽ  കളക്ടർ അസ്കര്‍ അലി ദ്വീപ് സമൂഹത്തിന് എതിരെ വാർത്താസമ്മേളത്തിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നു നിവാസികൾ പറഞ്ഞു .അഡ്മിനിസ്ട്രറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ നടന്ന സർവ്വകക്ഷി യോഗത്തിനു ശേഷമാണ് ദ്വീ പുകളിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിക്ഷേധിച്ചത്‌ . ബിജെപിയിൽ ഉള്‍പ്പെട്ട ആളുകളും രാഷ്രിയ ഭേദമെന്യേ കളക്ടർക്കും അഡ്മിനിസ്ട്രേറ്റർക്കും എതിരെ രംഗത്തുവന്നിരുന്നു . മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്‍വകക്ഷികളും ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.ഇതിനു ശേഷം ശക്തമായ പ്രോക്ഷോപം തുടങ്ങാനാണ് ദ്വീപ് നിവാസികൾ ആലോചിക്കുന്നത്

ഒരിക്കല്‍ കൂടി അഡ്മിനിസ്‌ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവര്‍ത്തിച്ചു. അതേസമയം, ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റിയില്‍ സജീവമായി, അഡ്മിനിസ്‌ട്രേറ്റര്‍ നിയമപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

ഇന്ന് കൊച്ചിയിലാണ് ലക്ഷദ്വീപ് കലക്ടര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്. ലക്ഷദ്വീപിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമാണ് പുതിയ പരിഷ്‌കാരമെന്നും കളക്ടർ വാദിച്ചു. കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ക്കെതിരെ സമര പരിപാടികള്‍ ആലോചിക്കാനാണ് സര്‍വകക്ഷി യോഗം ത്തിനു ശേഷമാണ് ദീപിൽ വ്യാപകമായി പ്രതിക്ഷേധപരിപാടികൾ നടന്നത്

You might also like

-