ഗോത്രവിഭാഗത്തില്‍പ്പെട്ടകുട്ടികളുടെവിദ്യാഭ്യാസത്തിനായി” വിദ്യാ ധ്യാൻ” പദ്ധതിയുമായി റോട്ടറി ക്ലബ്
സെന്‍റ് മൈക്കിള്‍സ് യു.പി. സ്കൂളിലെ 16 ബാലികാബാലന്‍മാരെ റോട്ടറി ക്ളബ്ബ് ഓഫ് അടിമാലി അവരുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവിയെ ഭാസുരമാക്കുന്നതിനും വേണ്ടി സാമ്പത്തികമായും സല്‍സ്വഭാവ രൂപീകരണത്തിനും മറ്റെല്ലാതരത്തിലുമുളള ഉന്നമനത്തിനും വേണ്ടി സ്പോണ്‍സര്‍ ചെയ്തിട്ടുളളതാകുന്നു

അടിമാലി |ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട നിര്‍ധനരും നിരാലംബരുമായ മാതാപിതാക്കളുടെ കുട്ടികളെ വിദ്യാസമ്പന്നരും ഭാവിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും സമൂഹത്തില്‍ വിലയും നിലയുമുളളതും ആയ വ്യക്തികളാക്കുന്നതിനും തദ്വാരാ അവരില്‍ നിന്ന് രാജ്യത്തിന് ഉതകുന്ന സ്വഭാവവൈശിഷ്ട്യമുളള ഉത്തമപൗരന്മാരാക്കി വളര്‍ത്തണമെന്നുളള ഉദ്ദേശത്തോടുകൂടി രൂപീകരിച്ച പദ്ധതിയാണ് വിദ്യാ ധ്യാൻ. ഈ പദ്ധതിയുടെ ആദ്യപടിയായി ഇടുക്കി ജില്ലയിലെ തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന മറയൂര്‍ പ്രദേശത്തിന് ചുറ്റുവട്ടമുളള ആദിവാസി സമൂഹത്തില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന് വിദ്യാഭ്യാസം നല്‍കി വന്നിരുന്ന സി.എസ്.എന്‍. സന്ന്യാസിനി സമൂഹം നടത്തി വരുന്ന
സെന്‍റ് മൈക്കിള്‍സ് യു.പി. സ്കൂളിലെ 16 ബാലികാബാലന്‍മാരെ റോട്ടറി ക്ളബ്ബ് ഓഫ് അടിമാലി അവരുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവിയെ ഭാസുരമാക്കുന്നതിനും വേണ്ടി സാമ്പത്തികമായും സല്‍സ്വഭാവ രൂപീകരണത്തിനും മറ്റെല്ലാതരത്തിലുമുളള ഉന്നമനത്തിനും വേണ്ടി സ്പോണ്‍സര്‍ ചെയ്തിട്ടുളളതാകുന്നു. റോട്ടറി ക്ലബ്ബിന്റെ കമ്മ്യൂണിറ്റി സര്‍വ്വീസ് ചെയര്‍മാനും റോട്ടറി ഇന്‍റര്‍നാഷണല്‍ പാസ്റ്റ് അസിസ്റ്റന്‍റ് ഗവര്‍ണ്ണറുമായ അഡ്വക്കേറ്റ് റെയിഞ്ച് കൊടുവത്ത് രൂപകല്പന ചെയ്തു ആയത് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ ഈ ബൃഹത്തായ പദ്ധതിക്ക്, ഇക്കഴിഞ്ഞ ഞായറാഴ്ച (16/3/2025) മറയൂര്‍ സെന്‍റ് മൈക്കിള്‍സ് യു.പി. സ്കൂളില്‍ വെച്ച് ആരംഭം കുറിച്ചിട്ടുളളതാകുന്നു.
മേല്‍പ്പടി ചടങ്ങിന്റെ ഭാഗമായി അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയുമായി ചേര്‍ന്ന് സ്കൂളിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് പരിസരവാസികള്‍ക്കും ഒരു മെഡിക്കല്‍ ക്യാമ്പും സൗജന്യമായി മരുന്നു വിതരണവും നടത്തി. മെഡിക്കല്‍
ക്യാമ്പിന് അലോപ്പതി വിഭാഗത്തിൽ സിസ്റ്റര്‍ ഡോ. സെലീന സി.എസ്.എന്‍, റോട്ടറി ക്ളബ് അംഗങ്ങളായ ഡോ. എം.വി. പൗലോസ്, ഡോ. ഷീലാ ഫിലിപ്പ്, ഡോ. എം.എം.പൗലോസ്, ഡോ. മേരിക്കുഞ്ഞ്, ഡോ. രെഞ്ചു മുതലായവര്‍ നേതൃത്വം നല്‍കി. കൂടാതെ, ബാലഭവനിലെ കുട്ടികള്‍ക്ക് ആവശ്യമായ പുതപ്പുകളും പുതു വസ്ത്രങ്ങളും അടിമാലി റൊട്ടറി ക്ലബ്ബിന് വേണ്ടി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ സദാശിവൻ എടപ്പാട്ട് നൽകുകയുണ്ടായി .
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍
ഡോ. എം.വി. പൗലോസ്, ഡോ. എം.എം. പൗലോസ് എന്നിവരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട വിഷയത്തെപ്പറ്റി ഡോ. ഷീലാ ഫിലിപ്പും ക്ളാസ്സ് എടുത്തു. സ്കൂളിന്റെ നടത്തിപ്പിലും ബാലഭവനിലെ ആദിവാസ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ എടുക്കുന്ന പ്രത്യേക താല്‍പര്യങ്ങള്‍ കണ്ട് മേൽപ്പടി സ്കൂളില്‍ പഠിക്കുന്ന 200-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ മാസവും ആവശ്യമായലഘുഭക്ഷണങ്ങള്‍ വര്‍ഷം മുഴുവന്‍ നല്‍കുവാനുളള ഒരു പദ്ധതിക്ക് വേണ്ട എല്ലാ ഏർപ്പാടുകളും ചെലവുകളും വഹിക്കുന്നതിന് അടിമാലി റോട്ടറി ക്ലബ്ബിന്റെ മുന്‍ പ്രസിഡന്‍റ് റൊട്ടേറിയൻ സി.ആര്‍. സന്തോഷ് താല്‍പര്യം പ്രകടിപ്പിക്കുകയും തുടര്‍ന്ന് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മഹത്തായ ഈ പദ്ധതിക്ക് കമ്മ്യൂണിറ്റി സര്‍വ്വീസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് റെയിഞ്ച് കൊടുവത്ത് ‘SNACK- A-SMILE’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മറ്റ് റോട്ടറി ക്ളബ്ബ് അംഗങ്ങളായ റൊട്ടേറിയൻസ് ജോബി, ജോയ്സണ്‍, ജോസ് സംഗീത, റെയ്മോന്‍ വലിയപറമ്പില്‍ എന്നിവരും റോട്ടറി ആന്‍സ് ദീപ ജോബി, ജയ സന്തോഷ്, ലിജാ ജോയ്സണ്‍, ജിക്കിജോസ്, അഡ്വക്കെറ്റ് സില്‍വി റെയിഞ്ച് എന്നിവരും പങ്കെടുത്തു.
മഹത്തായ ഈചടങ്ങിന് വേണ്ട എല്ലാ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും നല്‍കുന്നതിന് റവ. മദര്‍ പ്രൊവിൻഷ്യൽ ലിന്‍സി സി.എസ്.എന്‍. തദവസരത്തില്‍ വന്ന് എല്ലാ ക്രമീകരണങ്ങളും നടത്തി തരികയും ഇതിനും പുറമേ സ്കൂളിനോടനുബന്ധിച്ചുളള കോണ്‍വെന്‍റിലെ റവ. മദര്‍ ട്രീസ, സന്ന്യാസിനി സമൂഹത്തിലെ മറ്റ് സിസ്റ്റര്‍മാര്‍, സ്കൂളിലെ അധ്യാപകര്‍ എന്നിവരും ബാലഭവനിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു