സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്നതിനിടെ വിദേശത്ത് പോകാന്‍ റോബര്‍ട്ട് വദ്രക്ക് അനുമതി

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടുവരെ സ്പെയിനില്‍ പോകാനാണ് ദില്ലിയിലെ ഒരു കോടതി വദ്രക്ക് അനുമതി നല്‍കിയത്.

0

ദില്ലി: സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രക്ക് ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാന്‍ അനുമതി. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ എട്ടുവരെ സ്പെയിനില്‍ പോകാനാണ് ദില്ലിയിലെ ഒരു കോടതി വദ്രക്ക് അനുമതി നല്‍കിയത്.

വിദേശരാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീരാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ ആവശ്യമായിരുന്നു കാരണമായി വ്യക്തമാക്കിയത്. കോടതി ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

You might also like

-