റോബര്‍ട്ട് വദ്രയ്ക്ക് ഉപാധികളോടെ ജാമ്യം

വിദേശ രാജ്യങ്ങളിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റോബര്‍ട്ട് വദ്രയ്ക്ക് ഡൽഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

0

ഡൽഹി : വിദേശ രാജ്യങ്ങളിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റോബര്‍ട്ട് വദ്രയ്ക്ക് ഡൽഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു വദ്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ് വികോടതിയെ അറിയിച്ചു . വദ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ ലഭിച്ച പണം ഉപയോഗിച്ച് റോബര്‍ട്ട് വദ്ര ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍.

You might also like

-