മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ
വടകര സീറ്റിൽ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നൽകുമെന്നായിരുന്നു യുഡിഎഫ് ധാരണ. ആര്‍എംപി എന്‍ വേണുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത.
കോഴിക്കോട് :നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് ആർഎംപി നേതാവ് കെ കെ രമ. ആര്‍എംപി മണ്ഡലം കമ്മറ്റി യോഗത്തിലാണ് രമ നിലപാട് അറിയിച്ചത്. വടകര സീറ്റിൽ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നൽകുമെന്നായിരുന്നു യുഡിഎഫ് ധാരണ. ആര്‍എംപി എന്‍ വേണുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. ഇന്ന് പ്രഖ്യാപിക്കും.പിണറായി വിജയന്‍റെ തുടര്‍ഭരണം അവസാനിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായി ലക്ഷ്യംവെയ്ക്കുന്നതെന്ന് നേരത്തെ കെ കെ രമ മീഡിയവണിനോട് പറഞ്ഞിരുന്നു. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനം. ആര്‍എംപിക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും കെ കെ രമ വ്യക്തമാക്കുകയുണ്ടായി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കെ രമ ഇടത്, വലത് മുന്നണികള്‍ക്കെതിരെ മത്സരിച്ചിരുന്നു. 20504 വോട്ടുകള്‍ നേടി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് മത്സരിച്ചു. വടകരയില്‍ ഇത്തവണ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്.