പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധംബിഹാറിൽ ആർ.ജെ.ഡി ഇന്ന് ബന്ദ് യു പി യിൽ അവധി

രാജ്യത്തു പ്രക്ഷോപങ്ങൾ കനക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാംഗങ്ങളുടെയും യോഗം വിളിച്ചു

0

ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായതായി  . എന്നാല്‍ ആര്‍ക്ക് നേരെയും വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി സിങിന്റെ വിശദീകരണം. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു

ഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഇന്നും പ്രതിഷേധം തുടരും. നിയമത്തിനെതിരെ കനത്ത പ്രക്ഷോപം നടക്കുന്ന ബിഹാറിൽ ആർ.ജെ.ഡി ഇന്ന് ബന്ദ് ആചരിക്കുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആർ.ജെ.ഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇടത് പാർട്ടികൾ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലും ഇന്ന് വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംഘർഷത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഉത്തർപ്രദേശ്. യു.പിയിലെ സർവകലാശാലകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ യു.പിയിൽ നടന്ന പ്രതിഷേധത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം രാജ്യത്തു പ്രക്ഷോപങ്ങൾ കനക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാംഗങ്ങളുടെയും യോഗം വിളിച്ചു സർക്കാരിന്റെയും പ്രവർത്തനങ്ങൾ ഇന്ന് വിലയിരുത്തും. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ മറികടക്കാനുള്ള നീക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രവാസി ഭാരതീയ കേന്ദ്രത്തിൽ രാവിലെ 10.30നാണ് യോഗം. സഹമന്ത്രിമാരുൾപ്പെടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഉന്നത ഉദ്യേഗസ്ഥരും ബിജെപി വർക്കിങ് പ്രസിഡന്റ്ടക്കം മുതിർന്ന നേതാക്കളും പങ്കെടുക്കും. പ്രധാനമന്ത്രി ഭവന പദ്ധതി, ജൽ ജീവൻ മിഷൻ തുടങ്ങി വിവിധ സാമൂഹിക ക്ഷേമപരിപാടികളുടെ നടത്തിപ്പ് വിലയിരുത്തും. മന്ത്രിമാരുടെ പ്രവർത്തന മികവ് പരിശോധിക്കും. മന്ത്രിസഭാ പുന:സംഘടന വൈകാതെയുണ്ടാകുമെന്നാണ് സൂചന.

 

You might also like

-