മുന്നാറിൽ കൗതുകമായി പ്രളയകൈ “കടവുളിൻ കരം”..പ്രളയത്തിന് ശേഷം മുതിര പുഴയിൽ തെളിഞ്ഞ കൈ ദൈവത്തിന്റെ കൈയ്യെന്ന് നാട്ടുകാര്‍ . അപ്രതീക്ഷിതമായി കൈപ്പത്തി രൂപത്തിൽ പുഴയിൽപാറ തെളിഞ്ഞത് നാട്ടുകാരിൽ അമ്പരപ്പ്

പുഴയിൽ തെളിഞ്ഞ കൈക്ക് അവകാശ വാദം ഉന്നയിച്ച ചില മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്

0

ബിനീഷ് ആന്റണി മുന്നാർ

മൂന്നാർ: “കടവുളിൻ കരം” :”ദൈവത്തിന്റെ കൈ ” ഇത് മൂന്നാറിനെ പ്രളയത്തിൽ നിന്ന് രക്ഷിച്ച കൈതന്നെ വന്ന കണ്ടവരെല്ലാ പറയുന്നു
കഴിഞ്ഞ കുറെ ദിവസ്സങ്ങളയി ഇരമ്പിയാര്‍ത്തലാച്ച മുതിരപ്പുഴ ശാന്തത കൈവരിച്ചപ്പോള്‍ പുഴയിലെ മണലിൽ തെളിഞ്ഞ കൈ നാട്ടുകാര്‍ക്ക് കൗതുകമായി. വലതു കൈമുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിക്കുന്ന പാറയിൽ തെളിഞ്ഞ കൈ കാണുവാന്‍ നിരവധി പേരാണ് ഇപ്പോൾ എത്തികൊണ്ടിരിക്കുന്നത് .

മുന്നാറിൽ കൊച്ചി – ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപം പഴയ മുന്നാറിലാണ് പുതിയ കാഴ്ച. പാറയില്‍ തെളിഞത് രൂപത്തിന് മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമാണ് ഇതാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്. ഇതോടെ കാഴ്ചക്കാരായ നാട്ടുകാര്‍  രൂപത്തിന് പേരും നൽകി.”ദൈവത്തിന്റെ കൈ.” തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്

.കനത്ത പ്രളയത്തിൽ നിന്ന് രക്ഷിച്ച ദൈവത്തിന്റെ കൈ എന്നാണ് കൂടുതൽ പേരും പറയുന്നത് പ്രളയത്തില്‍ ഇടിഞ്ഞു പൊളിഞ്ഞു പോകുമായിരുന്ന മൂന്നാറിനെ സംരക്ഷിക്കാൻ ദൈവം തന്റെ കൈ ഉപയോഗിച്ച് താങ്ങി നിരത്തിയതായി യും അതിന്റെ അവശേഷിപ്പനാണ് പാറയിൽ തെളിഞ്ഞിട്ടുള്ളതെന്നു ചിലർ പറയുന്നു .

മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച് കൈയ്യുടെ ആകൃതിൽ പരിണാമം സഭാവിക്കുകയാണുണ്ടായത് . . അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. അതിനിടെ പുഴയിൽ തെളിഞ്ഞ കൈക്ക് അവകാശ വാദം ഉന്നയിച്ച ചില മത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്

You might also like

-