എൻ സി പി യിൽ കലാപം ,പി സി ചാക്കോ പകയോടെ പെരുമാറുന്നു തോമസ് കെ തോമസ്

പിസി ചാക്കോ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു വെന്ന ഗുരുതര ആരോപണവും തോമസ് ഉന്നയിച്ചു. ഏകാധിപത്യ രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. ചാക്കോയെ പോലെ ഒരു സീനിയര്‍ നേതാവിനെ ആവശ്യമില്ല.

0

കൊച്ചി| എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോയെ കടന്നാക്രമിച്ച് തോമസ് കെ തോമസ് എംഎല്‍എ. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു തോമസ് കെ തോമസ് ചാക്കോക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പി സി ചാക്കോ പകയോടെ പെരുമാറുന്നു. ഏകാധിപത്യ സമീപനമാണ് ചാക്കോ സ്വീകരിക്കുന്നത്. ഇടത്തും വലത്തും സില്‍ബന്തികളെ വച്ച് പെരുമാറുന്നു; തോമസ് കെ തോമസ് പറഞ്ഞു. പി സി ചാക്കോ പബ്ലിസിറ്റിയുടെ ആളാണെന്ന വിമര്‍ശനവും പി സി ചാക്കോ ഉന്നയിച്ചു.

പിസി ചാക്കോ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു വെന്ന ഗുരുതര ആരോപണവും തോമസ് ഉന്നയിച്ചു. ഏകാധിപത്യ രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. ചാക്കോയെ പോലെ ഒരു സീനിയര്‍ നേതാവിനെ ആവശ്യമില്ല. കുട്ടനാട് സീറ്റ് നശിപ്പിക്കാന്‍ ആണ് ചാക്കോയുടെ പോക്ക്. ചാക്കോയ്ക്ക് വേറെ ലക്ഷ്യം കാണുമെന്നും തോമസ് വ്യക്തമാക്കി.കോണ്‍ഗ്രസില്‍ കാണിച്ചതാണ് ചാക്കോ എന്‍സിപിയിലും കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ തോമസ് കെ തോമസ് എംഎല്‍എ പി സി ചാക്കോയുടെ കടുംപിടുത്തം തെറ്റാണെന്നും അത് മാറണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ എന്‍സിപി ജനറല്‍ബോഡി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാക്പോര് നടന്നിരുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന എന്‍സിപി ജനറല്‍ ബോഡ്ി യോഗത്തില്‍ നിന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഇറങ്ങിപ്പോയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് യോഗത്തില്‍ വാക്ക്പോരിന് കാരണമായത്.

പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന വിമര്‍ശനമാണ് തോമസ് കെ തോമസ് ഉന്നയിച്ചത്. ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ തന്നോട് കൂടിയാലോചിച്ചില്ലെന്ന ആരോപണമാണ് പ്രധാനമായും തോമസ് കെ തോമസ് ഉന്നയിച്ചത്. പിസി ചാക്കോ വിഭാഗം ഈ ആരോപണങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. തോമസ് കെ തോമസിന്റെ ആരോപണങ്ങളെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ ഇവര്‍ ഒരുഘട്ടത്തില്‍ തോമസ് കെ തോമസ് എന്ന എംഎല്‍എയെയും അംഗീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് ജനറല്‍ ബോഡി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

You might also like

-