കടുവയുടെ ജഡം കണ്ടെത് വീടിനോട് ചേർന്ന് കുട്ടികൾ കളിക്കുന്ന സ്ഥലത്ത് ,അമ്പരപ്പ് മാറാതെ റിജോയും കുടുംബവും
വനംവകുപ്പ്ഉദ്യോഗസ്ഥർ പുലർച്ചെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നത്.രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവ സമീപത്തുണ്ടെന്ന് അറിയിച്ചു. വിവരം തൽക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു
മാനന്തവാടി | വീട്ടുമുറ്റത്ത് കടവയുടെ ജഡം കണ്ടെത്തിയത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പിൽ റിജോക്കും കുടുംബത്തിനും ,വീടിനോട് ചേർന്നാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് 3 മീറ്റർ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പും ആശങ്കയും ഭയവും കുടുംബത്തിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല.
“വനംവകുപ്പ്ഉദ്യോഗസ്ഥർ പുലർച്ചെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നത്.രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവ സമീപത്തുണ്ടെന്ന് അറിയിച്ചു. വിവരം തൽക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു. അവരോട് സഹകരിച്ചു. നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയിരുന്ന സ്ഥലമാണ്. പക്ഷേ കടുവയെത്തുന്നത് ആദ്യമായാണ്. കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു. കുട്ടികളെ പുറത്ത് വിട്ടിരുന്നില്ലെന്നും റിജോയും കുടുംബവും പറയുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നതെന്നും കുടുംബം പറയുന്നു. റിജോയുടെ വീട് കാടിന്റെ അതിർത്തിയിലാണ്. വീട്ടിൽ നിന്നും മീറ്ററുകൾ മാത്രം ദൂരമേ കാട്ടിലേക്കുളളു.”_ റിജോയും കുടുംബവും പറയുന്നു
ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്