അരി സൗജന്യം വില കിലോക്ക് പത്തുരൂപ അമ്പതുപൈസ്സ ?
പട്ടിക വർഗ്ഗ സൊസൈറ്റിൽ എത്തിക്കുന്നതിനുള്ള ജീപ്പ് കുലിയും ചുമട്ടുകൂലിയും ആദിവാസികളിൽനിന്നും ഈടാക്കുബോൾ സൗജന്യ അരിക്ക് വില 10 രൂപ .50 പൈസ റേഷന്‍ അരി എത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്റ് ലഭിക്കാത്തതാണ് അരിക്ക് പണം ഈടാക്കാന്‍ കാരണമെന്നാണ് പട്ടിക വർഗ്ഗ സൊസൈറ്റിയുടെ വിശദീകരണം..
ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ അരി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം. 1 കിലോ അരിക്ക് 10 രൂപ 50 പൈസയെന്ന നിരക്കില്‍ ഒരുമാസത്തെ അരിക്ക് 315 രൂപയാണ് നല്‍കേണ്ടത്.മുന്നാറിലെ ഗോഡൗണിൽ നിന്നും അരി ഇടമലകുടിയിലെ പട്ടിക വർഗ്ഗ സൊസൈറ്റിൽ എത്തിക്കുന്നതിനുള്ള ജീപ്പ് കുലിയും ചുമട്ടുകൂലിയും ആദിവാസികളിൽനിന്നും ഈടാക്കുബോൾ സൗജന്യ അരിക്ക് വില 10 രൂപ .50 പൈസ റേഷന്‍ അരി എത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്റ് ലഭിക്കാത്തതാണ് അരിക്ക് പണം ഈടാക്കാന്‍ കാരണമെന്നാണ് പട്ടിക വർഗ്ഗ സൊസൈറ്റിയുടെ വിശദീകരണം..
സംഭവം വനപാലകരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ലീഗല്‍ അതോറിറ്റിമുൻപാകെ പരാതി പെട്ടിരുന്നു അറിയിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ സൗജന്യ അരിയും കാര്‍ഡുടമകള്‍ പണം നല്കി വാങ്ങേണ്ട സ്ഥിതി വന്നിരിക്കുന്നത്. ഇത് ഇവരുടെ കുടുംബങ്ങളിലെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് അധിക്യതരും പറയുന്നു. നൂറു ശതമാനവും കൃഷികൊണ്ട് മാത്രം ജീവിക്കുന്ന ആദിവാസികളുടെ കൃഷിയിടങ്ങൾ പ്രളയത്തില്‍ അപ്പാടെ നശിച്ചിരുന്നു സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല.ആദിവാസികുടിയിൽ റേഷൻ വിതരണം നടത്തിയിരുന്ന സൊസൈറ്റിക്ക് ചുമട്ടു കൂലി ഇനത്തിൽ 30 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്.