കോവിഡ് 19 ഇറ്റലിയില്‍ കുടുങ്ങിയ 263 പേര്‍ ഇന്ത്യയിലേക്ക് തിരിച്ചു; അവശേഷിക്കുന്നവർ ഉടനെത്തിക്കുമെന്നു വിദേശകാര്യമന്ത്രാലയം
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇവരെ തിരിച്ചെത്തിക്കാന്‍ ഇന്നലെയാണ് വിമാനം ഇറ്റലിയിലേക്ക് തിരിച്ചത്.
ഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇവരെ തിരിച്ചെത്തിക്കാന്‍ ഇന്നലെയാണ് വിമാനം ഇറ്റലിയിലേക്ക് തിരിച്ചത്.
ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ആഴ്ചാവസാനത്തോടെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുമായി എംബസികള്‍ മുഖാന്തരം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറ്റലിയില്‍ കുടുങ്ങിയ ബാക്കിയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇറാനില്‍ നിന്ന് 590 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. വൈറസ് ബാധിച്ച ഇന്ത്യക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ പരിചരണവും ഉറപ്പ് വരുത്തുന്നുണ്ട്. ഇവര്‍ ഉടന്‍ രോഗമുക്തി നേടുമെന്നും ഇവരെ ഇന്ത്യയിലെത്തിക്കാനാകുമെന്നുമാണ് വിശ്വാസമെന്നും മന്ത്രാലയം അറിയിച്ചു. സാര്‍ക്ക് നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ പ്രഖ്യാപിച്ച നിര്‍ദേശങ്ങളുമായി മന്ത്രാലയം മുന്നോട്ട് നീങ്ങുന്നുണ്ട്